മലയാളം
ലേഖനങ്ങൾ
ഫോട്ടോ മെയിൽ മലയാളം പേജിൽ സമകാലിക ഫോട്ടോഗ്രാഫി അതിന്റെ, ചരിത്രം, സൗന്ദര്യശാസ്ത്രം, ടെക്നിക്കുകൾ, വിമർശനം, കൂടാതെ വിവർത്തനം ചെയ്തു, ലേഖനങ്ങൾ പ്രസിദ്ധീകരിക്കും.

അതും പിടിച്ച് എന്റെ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടു് നടന്നുകൊണ്ടിരുന്നു. ‘മോണിങ്ങ് വാക്ക്’ പരമ്പരക്കായി പ്രഭാതത്തിലെ തെരുവുകൾ ക്യാമറയിൽ പകർത്തിയിരുന്ന നാളുകളുടെ സ്വപ്നസ്മരണകൾ…. വരാന്തയിൽ കണ്ടവരുടെ, (അധികവും ഉറ്റവരും ഉടയവരും തന്നെ ) ഫോട്ടോ എടുത്തു. ഇതാ എന്റെ ‘Verantha Chronicle’
മറ്റൊരിക്കൽ ഞാൻ പറഞ്ഞു: എനിക്ക് പെൺകുഞ്ഞ് പിറന്നാൽ ജുബി എന്ന് പേരിടും. ആൺ കുട്ടിയാണെങ്കിൽ ബൈജുവെന്നും. എനിക്ക് ആൺകുഞ്ഞുങ്ങളുണ്ടായില്ല. മൂത്ത മകൾക്ക് ജൂബി എന്ന് തന്നെ പേരിട്ടു .അഗസ്റ്റിൻ്റ മകന്ന് ബൈജുവെന്നും. രണ്ടു പേരും വാക്കുപാലിച്ചു.
“മലബാരിക്ക് ഈമാനില്ല, കോടാലിക്ക് ഉറയില്ല : എന്ന ആപ്തവാക്യങ്ങൾ ഉറപ്പായും അതിലുണ്ടാകും. അത് അന്ത്റുവിന്റെ മാനിഫെസ്റ്റൊ ആയിരിക്കാം. അക്കാലത്തേ ഞാൻ എഴുതിത്തുടങ്ങിയിരുന്നത് കൊണ്ട് ഒരു ബുദ്ധിജീവിയാണെന്ന് ധരിച്ചിട്ടുണ്ടാവാം മൂപ്പർ.
ഒരു ചെറിയ മുറ്റമേയുള്ളെങ്കിലും കടലിന്നഭിമുഖമായി ഇരുന്ന് സംസാരിക്കാം. പച്ചപ്പുല്ലു പിടിപ്പിച്ച ചെറിയ ഒരു പൂന്തോട്ടമായിരുന്നു ഇതെങ്കിൽ എന്നാലോചിച്ചു പോയിട്ടുണ്ട്.ഒരു വെളുപ്പാൻ കാലത്ത് കുളിച്ച് ഈറൻ മാറിയ ഒരു യൂറോപ്യൻ സ്ത്രീയും പുരുഷനും കടലിലേയ്ക്ക് നോക്കി നിൽക്കുന്ന കാഴ്ച ആരോ ക്ലിക്ക് ചെയ്തത് പോലെ മനസ്സിലുണ്ട്.
കുഞ്ഞിരാമന്റെ സാഗരകന്യക എന്ന ശില്പത്തിന്റെ ജീവചരിത്രവും, ശംഖുമുഖം എന്ന കടലോരത്തിന്റെ ഭൂമിശാസ്ത്രവും ഇഴപിരിഞ്ഞുകിടക്കുന്നു. ഈയൊരു സങ്കീർണ്ണതയിലേക്കാണ് ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു യന്ത്രത്തുമ്പി പറന്നിറങ്ങിയത്.
അദ്ദേഹം തന്റെ ഈ പുസ്തകത്തിൽ അവതരിപ്പിച്ച ഫോട്ടോഗ്രാഫുകൾ ഇന്ത്യൻ ഭൂതകാലത്തെ ആഘോഷിക്കുന്നതും, കൊളോണിയൽ സാന്നിധ്യത്തെയും അവരുടെ നിർമിതികളെയും കേവലം ഒരു ചരിത്ര നിമിഷമായി പ്രാന്തവൽക്കരിക്കുന്നതുമായിരുന്നു. ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ കൊളോണിയൽ കാഴ്ചകളെ അബ്ബാസ് അലി സമൃദ്ധമായി അട്ടമറിച്ചു. ഈ ബ്രേക്ക് ആണ് കൊളോണിയൽ അനന്തര ഇന്ത്യൻ ഫോട്ടോഗ്രഫി തനത് നിലകളിൽ പിന്തുടർന്നത്. അങ്ങിനെ മറ്റെല്ലാ ഡിസ്സിപ്ലിൻ എന്ന പോലെ, ഫോട്ടോഗ്രഫി അതിന്റെ ദേശീയ സമര പാരമ്പര്യത്തിലേക്ക് തിരിഞ്ഞു. ദാദാ ഭായ് നവറോജിയിലൂടെ ഇന്ത്യൻ സമ്പദ്ശാസ്ത്രം ഉണ്ടായി വന്ന പോലെ, ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ ഭഗത്സിങ് ആയിരുന്നു അബ്ബാസ് അലി എന്നു പറയാം.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.

ഫോട്ടോഗ്രാഫറുടെ നോട്ടം അങ്ങനെ അധികം മാറ്റങ്ങൾ ഇല്ലാതെ നിലനിൽക്കുമ്പോൾ, ഫോട്ടോ എടുക്കപെടുന്ന ആളുടെ നോട്ടത്തിലും വലിയ തോതിൽ മാറ്റങ്ങൾ വരുന്നില്ല. ഡി’ക്രൂസ് ഫോട്ടോഗ്രാഫുകളിൽ പലരും ക്യാമറയെ നോക്കുന്നത് കാണാം. ഈ നോട്ടം ഫോട്ടോഗ്രാഫറുമായുള്ള സംവാദം അല്ല – പലപ്പോഴും ചെയ്യുന്ന ജോലി മാറ്റി വെച്ച് സംശയവും അതിശയവും കലർത്തിയാണ് നോക്കുന്നത്. ഇന്നത്തെ സ്ട്രീറ്റ് ഫോട്ടോഗ്രാഫിയിൽ ഈ നോട്ടം വ്യാപകമായി കാണാം. ഒരു വലിയവിഭാഗം ജനതയുടെ ഫോട്ടോഗ്രാഫിയുമായുള്ള ബന്ധം മാറിയിട്ടില്ലാത്തതായി തന്നെ മനസിലാക്കണം.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
ചലച്ചിത്രകലയിലെ സുപ്രധാനമായ ഒരു ആവിഷ്കാര ഉപാധിയാണ് ക്ലോസ് അപ്പ് ( closeup) അഥവാ സമീപദൃശ്യം. സമീപസ്ഥമായ ചിത്രീകരണം വഴി വിശാലവും സവിസ്തരവുമായ കാഴ്ച ലഭ്യമാക്കുകയാണ് ക്ലോസ് അപ്പ് ഷോട്ടുകള്‍ ചെയ്യുന്നത്. ആവിഷ്കാരത്തിന്റെ ഫലപ്രാപ്തിക്കായി പശ്ചാത്തലത്തില്‍ വരുന്ന ഏതൊന്നിനെയും ക്ലോസ് അപ്പുകള്‍കൊണ്ട് ചിത്രീകരിക്കാമെന്നിരിക്കിലും പൊതുവെ കഥാപാത്രങ്ങളുടെ മുഖങ്ങളാണ് സമീപദൃശ്യങ്ങളായി ചലച്ചിത്രങ്ങളില്‍ കടന്നുവരാറുള്ളത്.
പല വേദികളിലായുള്ള അനേകം പ്രഭാഷണങ്ങളില്‍ ടി.എന്‍.എ. പെരുമാള്‍ (1932 – 8 February 2017) ആദിമമനുഷ്യനുമായി നമ്മളെ ഇണക്കുന്ന ഒരു പ്രവൃത്തിയായിട്ടാണ് പ്രകൃതി ഛായാ ബിംബങ്ങളെടുക്കുന്നതിനെ ക്കുറിച്ച് പ്രതിപാദിച്ചിരുന്നത്. ഗുഹാമനുഷ്യന്, അവന് വസിച്ചിരുന്ന ഗുഹയുടെ ചുവരുകളില്‍ ഒരു പുണ്യകര്‍മ്മം പോലെ വരച്ച മൃഗങ്ങളുടെ ചിത്രങ്ങളാണ് താന്‍ മറ്റൊരു കാലത്ത് വേറൊരു രീതിയില്‍ മെനയുന്നതെന്ന് പെരുമാള്‍ വിശ്വസിച്ചിരുന്നു. ആദിമമനുഷ്യന് പ്രകൃതിയേകിയ വിസ്മയതിന്റെ മായികഭാവം, തന്റെ വാഴ്വിന്റെ അസ്തമനദശയിലും പെരുമാളിന് ലഭിച്ചിരുന്നു. അദ്ദേഹ മെടുത്ത ചിത്രങ്ങള്‍ ഇത് പ്രകടമാക്കുകയും ചെയ്യുന്നുണ്ട്.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
ഒരിക്കൽ മിടുക്കനായ ഒരു ഫോട്ടോഗ്രഫർ ബാർത്തിന്റെ പടമെടുത്തു . ആയിടെ അനുഭവിച്ച ഒരു മരണദു :ഖത്തിന്റെ തീവ്രവ്യഥ, അയാളെടുത്ത ഛായയിൽ തനിക്ക് വായിക്കാനാവുന്നുണ്ടെന്നു ബാർത്ത് വിശ്വസിച്ചു. ഒരു തവണത്തേക്ക് ഫോട്ടോഗ്രഫ് ‘എന്നെ എന്നിലേക്ക് തന്നെ വീണ്ടെടുത്തെന്ന് ‘ കരുതി. പക്ഷെ, അധികം വൈകാതെ, ഒരു പത്രികയുടെ മുഖത്താളിൽ പ്രിന്റ് ചെയ്ത് ഇതേ ഫോട്ടോഗ്രഫ് ബാർഥു് കാണാനിടയായി. ഭയാനകമാംവിധം ബാഹ്യവത്ക്കരിക്കപ്പെട്ട ഒരു മുഖഭാവമല്ലാതെ, മറ്റൊന്നും ബാർത്തിന്റെതായി ആ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. തന്റെ ഭാഷയെക്കുറിച്ച് _ അത് എത്രമാത്രം കുടിലവും അകറ്റി നിർത്തുന്നതുമാണെന്ന് – രചയിതാക്കൾ നല്കാൻ ഉദ്ദേശിച്ച അതേ പ്രതിഛായയിൽ.
പിറവി, തുടർന്നുള്ള അസ്ഥിരമായ ഉണ്മ, നിലനില്പിൽ അടിച്ചേൽപ്പിക്കപ്പെടുന്ന പ്രതിനിധാനത്തിന്റെ ഭാരങ്ങൾ, സ്നേഹത്ത്തിലൂടെ മാത്രം സാധ്യമാകുന്ന സത്തയുടെ മോചനം എന്നീ സാധ്യതകളായും ബാർതിന്റെ വാക്യങ്ങൾക്ക് ഭാഷ്യം പറയാവുന്നതാണ്. അധികാരത്തിന്റെയും ആത്മശോഷണത്തിന്റെയും ‘സെൽഫികൾ’ ഭീഷണമാം വിധം വൈറൽ ആകുന്ന ഇക്കാലത്ത്.
Camera Lucida എഴുതിത്തീർന്ന് ഏതാനും ദിവസങ്ങൾക്കകം ബാർഥ് ഒരു റോഡപകടത്തിൽ പെട്ടു. പാരീസിലെ തിരക്കേറിയ തെരുവ് മുറിച്ച് കടക്കാനുളള ശ്രമത്തിൽ, ഒരു അലക്ക്കമ്പനിയുടെ വാഹനം അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബാർഥ് ഒരു മാസത്തിനകം മരിച്ചു. അന്ത്യദിനങ്ങളിൽ, ജീവിക്കാനുളള ഇച്ഛ നഷ്ടപ്പെട്ട ഒരാളായിട്ടാണ്, ചുറ്റുമുളളവർക്ക് ബാർഥ് കാണപ്പെട്ടത്. അദ്ദേഹത്തിന്റെ എഴുത്ത് മേശയിൽ സെ്റ്റൻഡാലിനെക്കുറിച്ച് തുടങ്ങിവെച്ച ഒരു പഠനം കിടപ്പുണ്ടായിരുന്നു. ആ ലേഖനത്തിന് ബാർഥ് നല്കിയ ശീർഷകം: ‘സ്നേഹിക്കുന്നവയെക്കുറിച്ച് പറയുന്നതിൽ ഓരാൾ എല്ലായ്പോഴും പരാജയപ്പെടുന്നു.’
ഗെറ്റോകളെ, ചേരികളെ ഇല്ലാതാക്കുക എന്നത് അര്‍ബനൈസേഷന്റെ ഒഴിവാക്കാനാകാത്ത ചേരുവ ആയതു പോലെ, ലോകത്തെ ഒരു ടൂറിസ്റ്റ് ബ്രോഷര്‍ പോലെ കാണാന്‍ മനുഷ്യര്‍ ആഗ്രഹിക്കുകയാണോ? പാക്കേജ് ടൂറുകളില്‍ പോയി വന്നവര്‍ എടുത്ത ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചു നോക്കൂ. മനുഷ്യന് എങ്ങിനെ ടൂറിസ്റ്റ് ഫോട്ടോഗ്രാഫര്‍ എന്ന ജീവി മാത്രമായി പരിണമിച്ചു കൊണ്ടിരിക്കുന്നു എന്ന് ചിലപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചേക്കും.