Verantha Chronicle

ഫോട്ടോ സ്റ്റോറി

ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫി
അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌തു
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും

വാരാന്ത ക്രോണിക്കൽസ് © രമേശ് വർമ്മ 2019 – 21

വാരാന്ത ക്രോണിക്കൽസ്

ചുമരിന്റെ കോണിൽ പ്രത്യക്ഷപ്പെട്ട ഒരു വിള്ളൽ, മുറ്റത്തേക്കുള്ള ചവിട്ടുപടിയുടെ അരികിലൂടെ അകത്തേക്ക് കയറുന്ന ചിതലുകൾ, മേൽക്കൂരയോട് ചേർന്നുനിൽക്കുന്ന മരക്കൊമ്പിൽ ദിവസവും വന്നുപോകുന്ന അണ്ണാൻ, അമ്മയുടെ വിരലുകളിൽ ദിവസങ്ങൾ കഴിയുന്തോറും വർദ്ധിക്കുന്ന വിറയലുകൾ…. അങ്ങനെയങ്ങനെ എത്രയോ ‘കൊച്ചുസംഭവങ്ങൾ’ ദിവസവും നമ്മുടെ ചുറ്റിലും നടക്കുന്നു. ഏതാനും നിമിഷങ്ങളിൽ കൂടുതൽ നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്ന എന്തെങ്കിലും മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഉണ്ടോ? ജീവിക്കുന്ന ചുറ്റുപാടിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ഉപകാരമുള്ള ഒരു സമയംകൊല്ലിയാണോ? തൊട്ടടുത്തുള്ളതിനെ നിത്യപരിചയം മൂലം അവഗണിക്കുന്നത് ഇന്ദ്രിയങ്ങളുടെ ഒരു ബലഹീനതയാണ്. മനസ്സാണെങ്കിൽ   കാണാമറയത്തുള്ളതിനെ തേടി അലയുന്നതിലാണ് കൂടുതൽ താല്പര്യം കാണിക്കുന്നത്. കോവിഡ് മഹാമാരി മുറികളിൽ പൂട്ടിയിട്ടതോടെ നമ്മിൽ പലരും ആരും തിരിഞ്ഞുനോക്കാത്ത കൊച്ചുകാര്യങ്ങളിൽ താല്പര്യം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് ഓടിയൊളിച്ച്, ചുറ്റുമുള്ള ചെറിയ അത്ഭുതങ്ങൾ ആസ്വദിക്കാൻ ഈ മഹാമാരി നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടോ? അതിവേഗത്തിൽ ഓടിക്കൊണ്ടിരുന്ന ‘സമയം’ അപ്രതീക്ഷിതമായി ഇഴയാൻ തുടങ്ങിയ ഈ   അവസരത്തിൽ ഒരു കലാകാരൻ എങ്ങനെയാണ് പ്രതികരിക്കുക?നാടക മേഖലയിൽ പേരെടുത്ത നടനും സംവിധായകനുമായ രമേഷ്‌ വർമ്മ ഫോട്ടോഗ്രാഫിയിൽ തനിക്കുള്ള താല്പര്യം കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കാനാണ് ലോക്ക്ഡൗൺ സമയം ഉപയോഗിച്ചത്. തനിക്ക് ചുറ്റുമുള്ള എന്തും ഒരു ഫോട്ടോഗ്രാഫർക്ക് ചിത്രീകരണ വിഷയമാണ്. കൊച്ചി രാജകുടുംബത്തിന്റെ ഭാഗമായ രമേഷ്‌ വർമ്മ തന്റെ ഓർമ്മകളുടെയും നിത്യജീവിതത്തിന്റെയും ഭാഗമായ തറവാടിന്റെ (രാജഭരണ കാലത്തായിരുന്നെങ്കിൽ കൊട്ടാരം) നേർക്കാണ് ക്യാമറ തിരിച്ചത്. സ്ഥിരമായി കണ്ടുകൊണ്ടിരുന്ന കാഴ്ചകളെ ക്യാമറയിലൂടെ നോക്കുമ്പോൾ എന്തെങ്കിലും വ്യത്യാസമുണ്ടോ? രമേഷ്‌ വർമ്മയുടെ ലോക്ഡൗൺ ചിത്രങ്ങൾ കാണുന്നവർക്ക് തീർച്ചയായും അതൊരു പുതുമയായിരിക്കും. എന്നാൽ, അവയുടെ സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം ആ കാഴ്ചകൾക്ക് മറ്റൊരു മാനം കൂടിയുണ്ട്. സാധാരണയായി ഫോട്ടോഗ്രാഫർമാർ തേടുന്ന അസാധാരണത്വം (exotic) അല്ല ഇവിടെ അദ്ദേഹത്തിന്റെ പ്രചോദനം. നേരെ മറിച്ച്, സ്ഥിരപരിചയമുള്ള കാഴ്ചകളോട് തോന്നിയ കൗതുകമാവണം ഈ ചിത്രങ്ങൾക്ക് പിന്നിൽ. കോവിഡ് കാലഘട്ടത്തിൽ രമേഷ് വർമ്മയെപ്പോലുള്ള  ഊർജ്ജസ്വലനായ ഒരു നാടകപ്രവർത്തകൻ കൊട്ടിയടക്കപ്പെട്ട വേദികളെയും, വിജനമായ പൊതുഇടങ്ങളെയും ക്യാമറയുടെ സഹായത്തോടെയാണ് അഭിമുഖീകരിച്ചത്.

The Editor

Read Exclusive Interview with Ramesh Varma here.രിത്രാനുഭവങ്ങൾ ഒന്നുമില്ലാത്ത തലമുറയായിരിക്കും ഞങ്ങളുടേത് എന്ന ഒരു അപകർഷകത അനുഭവിച്ചു വരികയായിരുന്നു. ജനിച്ചപ്പൊഴെ സ്വാതന്ത്ര്യ സമരം ഒരു പഴങ്കഥയായിതീർന്നിരുന്നു, ലോകയുദ്ധങ്ങളും… ഈ എം എസ് മന്ത്രിസഭയുടെ പുതുമയും അവസാനിച്ചിരുന്നു. പേരിന് അടിയന്തരാവസ്ഥയുടെ നാളുകൾ മാത്രം അടുത്ത തലമുറക്ക് കൈമാറാനായുള്ള വിഭവം ആയി അവശേഷിക്കുന്നുള്ളു തുടർന്ന് സമൂഹം ആകെ വർഗ്ഗീയപത്കരിക്കപ്പെടുന്നതും മാനവികതയുടെ ഉയർന്ന മൂല്ല്യങ്ങൾ വലിച്ചെറിയപ്പെടുന്നതും…
കേരളത്തെ നടുക്കിയ വെള്ളപ്പൊക്കം! തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്ക കഥപറഞ്ഞുതന്നിരുന്ന തലമുറയോട് ഒപ്പത്തിനൊപ്പം നില്കാൻ ഉതകുന്ന ദുരിതപെയ്ത്.പിന്നീടാണ് കോവിഡ് മഹാമാരിയുടെ വരവ്. തികച്ചും ഐതിഹാസികമായ സാമൂഹികാനുഭവം. ‘ലോക്ഡൗൺ’ എന്ന മാനവരാശിയുടെ പുതുപുത്തൻ അനുഭവം. എങ്ങനെയാണ് സമൂഹം അതിലൂടെ കടന്നു പോയത്!
അവശ്യവസ്തുവായി പരിഗണിക്കപ്പെടാതത ‘കല’ …

എന്റെ കയ്യിൽ ഒരു ക്യാമറയുണ്ട്. പൂറത്തിറങ്ങി ജീവിതം പകർത്താൻ…. ലോക്ഡൗൺ!

അതും പിടിച്ച് എന്റെ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടു്‌ നടന്നുകൊണ്ടിരുന്നു. ‘മോണിങ്ങ് വാക്ക്’ പരമ്പരക്കായി പ്രഭാതത്തിലെ തെരുവുകൾ ക്യാമറയിൽ പകർത്തിയിരുന്ന നാളുകളുടെ സ്വപ്നസ്മരണകൾ….

വരാന്തയിൽ കണ്ടവരുടെ, (അധികവും ഉറ്റവരും ഉടയവരും തന്നെ ) ഫോട്ടോ എടുത്തു. ഇതാ എന്റെ ‘Verantha Chronicle’Verantha Chronicle

വാരാന്ത ക്രോണിക്കൽസ് © രമേശ് വർമ്മ 2019 – 21

രമേശ് വർമ്മ അറിയപ്പെടുന്ന ഒരു നാടക അഭിനേതാവും സംവിധായകനുമാണ്. ഒരു കഥകളി കലാകാരൻ കൂടിയായ അദ്ദേഹം ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മഹാരാജാസ് കോളേജ് എറണാകുളം, സ്കൂൾ ഓഫ് ഡ്രാമ തൃശൂർ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ഇന്ന് കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ നാടക വിഭാഗത്തിൽ അധ്യാപകനാണ്. അരങ്ങിലെ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പ്രാദേശിക സൗന്ദര്യബോധവും, തനിമയും ദൃശ്യമാണ്. പുതുമയുള്ളതും സമകാലികവുമായ ആശയങ്ങൾക്ക് അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പ്രത്യേക സ്ഥാനമുണ്ട്.ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള അദ്ദേഹം കഴിഞ്ഞ ആറുവർഷമായി ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ‘മോർണിംഗ് വാക് (Morning Walk)’ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫി സീരീസിൽ അരങ്ങിന്റെ സ്വാധീനം ദർശിക്കാവുന്നതാണ്. ഇന്റർനാഷണൽ തീയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരളയുടെ ക്യൂറേറ്റർ ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്‌. അർജുൻ രാമചന്ദ്രനുമായി ഫോട്ടോമെയിലിന് വേണ്ടി നടത്തിയ ഈ സംഭാഷണത്തിൽ രമേശ് വർമ്മ അഭിനയ കല, നാടകം, സൗന്ദര്യശാസ്ത്രം തുടങ്ങിയ മേഖലകളെക്കുറിച്ചും അവയുടെ രാഷ്ട്രീയത്തെക്കുറിച്ചും തന്റെ വീക്ഷണങ്ങൾ പങ്കുവെക്കുന്നു.Published on November 11, 2021

Share

Home » Portfolio » ലേഖനങ്ങൾ » Verantha Chronicle by Ramesh Varma

Related Articles

2021-09-25T21:50:28+05:30

A Canvas of Motions

Young photographer Arun Inham's A Canvas in Motion combines photography, theatre, and performance, is one of those projects that fall within the scope of now-trending experimental and conceptual photography practices. This body of work was done during the pandemic lockdown period. Confined within a small space, he interestingly stages objects and stitches them together as an image. These works were showcased at the Images of Encounter online group exhibition, which would be Arun Inham's first show. 

2021-09-25T21:50:39+05:30

Metamorphosis by Shanthi Kasi

Walls have been featured as subjects, or at least as integral parts of broader subjects, by many artists across various media, owing to its metaphorical significance, its role as a visual and spatial block, and also what its surface holds. Shanthi Kashi’s concern is the surface of these walls, on which the artist observes patterns, forms, and colours and composes them to achieve – not necessarily literal – meaning. Shot in Mumbai and Bangalore, Shanthi also merges an abstract language with some very real phenomena related to the individual, geography and society through the presence of moisture, decay, erasure and abandonment.

2021-09-25T21:50:53+05:30

Bollywood Ecstasy by Jai Singh

For about half its life, the Indian film industry has been dominated by Bollywood, at least in terms of presence in society, popularity and scale of productions. Bombay took over as the major center of film production in India from Calcutta, and gave birth to the Bollywood – the name itself is a clear homage to the ideal it aspired to. Bollywood has since dictated the imagination of the majority of the middle class of the country, directly and indirectly; and in this aspect, the presence of the still photographer in the set is often underestimated.

2021-09-25T21:51:05+05:30

Stairs to Nowhere by Pee Vee

Stairs to Nowhere is an opportunity to see the side effects of urbanisation. With complex migration and bloating population in the cities, there is a huge focus on development of infrastructure. In the name of development, we ended up razing old structures most of the times for larger projects; say the likes of highway expansion, metro train building, or sometimes even building an extra room in our homes. Stairs to Nowhere is an extrapolation of such developments, which interpret the current scenario to the near future, where we will have NO PLACE TO GO. Stairs to Nowhere is an ongoing project.

2022-08-02T12:33:03+05:30

Swan Song of the Badlas By Taha Ahmad

Mukaish Badla is a form of embroidery, which at its peak flourished in the Indian city of Lucknow. At its peak in the 18th century, the art form travelled to different parts of the world, but is now restricted to a few narrow lanes of the old city of Lucknow. The art was introduced, by the Nawabs who ruled the city, to beautify another form of embroidery called chickankari — which still persists in the Indian subcontinent. Mukaish, however, ended up becoming an independent style and flourished across the city in the past.

2021-09-25T21:51:38+05:30

Three Stories from Rahul S Ravi

Indian Jews, a small ethnic community, gradually diminishing in numbers, maintain their cultural identity in an otherwise deeply divided society such as India. Jews are believed to have come to India as long as two thousand years ago and now find themselves divided into different small groups. Being a microscopic endogamous community with strict religious and social traditions, most of the Jews find it difficult to maintain their unique culture and therefore, either acculturated with the larger Indian communities or migrated to foreign countries, mainly Israel. There are now barely five thousand Jews, in an Indian population of approximately nine hundred million in all. But those Indian Jews who still live in India or migrated to other countries, however small their number, struggle to maintain their distinct cultural identity—the Indian Jewish Identity.

2023-01-03T11:52:08+05:30

Crucifixion : Body and Spirit By Hariharan Subrahmanian

Crucifixion : Body and Spirit was born out of the photographer'sneed to confront a horrific spectre that has started to haunt human kind. Response from society to this rotten absurdity is more alarming than the crime itself… blaming the betrayed, rather than the betrayer. The pictures in the media are all of the bruised, battered and torn bodies of the stalked, hunted, molested and raped till death flowers. They are visible to us , veiled as they are, by foggy filters, which decide that we are fickle to see the bloody meatiness of the aftermath of a bacchanalian orgy we ourselves have perpetrated and indulged in to our cocks’ hilt. The original innocence of the betrayed femininity is what matters more. That is what haunts the photographer. The eyes of the spirit within them, that gazes fixedly and unblinkingly… demanding to know why the trust was betrayed..!!  You may mutilate the body to your wildest end; but the haunting gaze of her spirit’s eyes bores into you and you wake up in cold sweat to a scorching heat that scalds and sears you.  The spirit of the betrayed child can never sleep again.

2021-09-25T21:52:02+05:30

Of Wines and Vines by Anila Gill

This series of Vineyard workers started taking shape when photographer Anila joined the team of grape-pickers of her neighbour and friend winemaker Pascal Potaire (Les Capriades) in September 2013. She had recently settled in the country side of Central France and, after months spent indoors, she felt exhilarated by the contact with nature in the Vineyard. She had to be up early and start the hard physical labour, which had rhythmic stretch, bend, stretch and bend movements... the feet and hand touching the soil. The amazing body and mind energy it created, as well as the bounding between the members of this motley crew of various marginal backgrounds, inspired Anila to capture and document the synergy. As she was also working, the remaining moments for the photographic project were left to the poses. Thus, after progressing slowly and painfully between the ranks, the relieved standing pauses of the Vineyard workers. A global village of grounded, yet often uprooted workers has come into light, as she learned that the vines, in their wild form, are not meant to creep on the ground but to grow free and entangled, in the forests and jungles.