Biju Muthathi

ബിജു മുത്തത്തി
മാധ്യമ പ്രവർത്തകനും ഡോക്യൂമെന്ററി സംവിധായകനും. നിരവധി ചലചിത്ര മേളകളിലേക്കു ഡോക്യൂമെന്ററികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . അമ്മക്കിളി’ എന്ന ഡോക്യൂമെന്ററിക്ക് മികച്ച ഡോക്യൂമെന്ററിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. കൈരളി ടീവിയിലെ കേരള എക്സ്പ്രസ് എന്ന പരിപാടിയുടെ അവതാരകനാണ് . സംസ്ഥാന സർക്കാരിന്റെ മികച്ച ടെലിവിഷൻ അവതാരകനുള്ള അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കലാ സംബന്ധിയായ ലേഖനങ്ങൾ എഴുതാറുണ്ട്. കണ്ണൂർ പയ്യന്നൂർ സ്വദേശി . തിരുവനന്തപുരത്ത് കൈരളി ടീവിയുടെ വാർത്താ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.