Ramesh Varma is a noted stage actor and director. He is also a Kathakali performer and has acted in lead roles in few Malayalam cinemas. An alumnus of Maharaja’s College, Ernakulam, and School of Drama, Thrissur, he is currently a lecturer in the theatre department in Sree Sankaracharya University, Kalady. His theatre works are notable for their focus on regional aesthetics and forms, with due importance being given to innovation and contemporary thought. He takes keen interest in photography, and has been practicing it diligently for the past six years. The numerous and varied photographs taken during his ‘Morning Walk’, a series of black and white images, are indeed theatrical, in the truest sense. Ramesh Varma has worked as a curator in ITFoK. In this exclusive interview by Arjun Ramachandran / Photo Mail, Ramesh Varma talks about aesthetics, the direction, and the future of theatre, while touching on the personal and the political facets of expression in different media.

രമേശ് വർമ്മ അറിയപ്പെടുന്ന ഒരു നാടക അഭിനേതാവും സംവിധായകനുമാണ്. ഒരു കഥകളി കലാകാരൻ കൂടിയായ അദ്ദേഹം ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മഹാരാജാസ് കോളേജ് എറണാകുളം, സ്കൂൾ ഓഫ് ഡ്രാമ തൃശൂർ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ഇന്ന് കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ നാടക വിഭാഗത്തിൽ അധ്യാപകനാണ്. അരങ്ങിലെ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പ്രാദേശിക സൗന്ദര്യബോധവും, തനിമയും ദൃശ്യമാണ്. പുതുമയുള്ളതും സമകാലികവുമായ ആശയങ്ങൾക്ക് അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പ്രത്യേക സ്ഥാനമുണ്ട്.

ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള അദ്ദേഹം കഴിഞ്ഞ ആറുവർഷമായി ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ‘മോർണിംഗ് വാക് (Morning Walk)’ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫി സീരീസിൽ അരങ്ങിന്റെ സ്വാധീനം ദർശിക്കാവുന്നതാണ്. ഇന്റർനാഷണൽ തീയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരളയുടെ ക്യൂറേറ്റർ ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്‌. അർജുൻ രാമചന്ദ്രനുമായി ഫോട്ടോമെയിലിന് വേണ്ടി നടത്തിയ ഈ സംഭാഷണത്തിൽ രമേശ് വർമ്മ അഭിനയ കല, നാടകം, സൗന്ദര്യശാസ്ത്രം തുടങ്ങിയ മേഖലകളെക്കുറിച്ചും അവയുടെ രാഷ്ട്രീയത്തെക്കുറിച്ചും തന്റെ വീക്ഷണങ്ങൾ പങ്കുവെക്കുന്നു.