English

Latest

2023-01-19T12:13:59+05:30

Invitation to a feast at our home

Entropy — a performance inspired from fear, on peace — was organised at Forplay Society, Mattanchery on October 29 and 30. Rather than representing a single concept, Entropy develops in each spectator differently depending on their association with their surroundings. As a transdisciplinary work of art, it fuses theatre and film, which complement each other throughout the performance.

Share

Home » English

Related Malayalam Articles

2021-09-25T22:30:53+05:30

ചെമ്പിട്ട പള്ളിയും അന്ത്റുപ്പാപ്പയും

“മലബാരിക്ക് ഈമാനില്ല, കോടാലിക്ക് ഉറയില്ല : എന്ന ആപ്തവാക്യങ്ങൾ ഉറപ്പായും അതിലുണ്ടാകും. അത് അന്ത്റുവിന്റെ മാനിഫെസ്റ്റൊ ആയിരിക്കാം. അക്കാലത്തേ ഞാൻ എഴുതിത്തുടങ്ങിയിരുന്നത് കൊണ്ട് ഒരു ബുദ്ധിജീവിയാണെന്ന് ധരിച്ചിട്ടുണ്ടാവാം മൂപ്പർ.

2021-09-25T22:35:09+05:30

ഇന്ത്യൻ ഫോട്ടോഗ്രഫി: ചില ചിതറിയ ചിന്തകൾ

അദ്ദേഹം തന്റെ ഈ പുസ്തകത്തിൽ അവതരിപ്പിച്ച ഫോട്ടോഗ്രാഫുകൾ ഇന്ത്യൻ ഭൂതകാലത്തെ ആഘോഷിക്കുന്നതും, കൊളോണിയൽ സാന്നിധ്യത്തെയും അവരുടെ നിർമിതികളെയും കേവലം ഒരു ചരിത്ര നിമിഷമായി പ്രാന്തവൽക്കരിക്കുന്നതുമായിരുന്നു. ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ കൊളോണിയൽ കാഴ്ചകളെ അബ്ബാസ് അലി സമൃദ്ധമായി അട്ടമറിച്ചു. ഈ ബ്രേക്ക്‌ ആണ് കൊളോണിയൽ അനന്തര ഇന്ത്യൻ ഫോട്ടോഗ്രഫി തനത് നിലകളിൽ പിന്തുടർന്നത്. അങ്ങിനെ മറ്റെല്ലാ ഡിസ്‌സിപ്ലിൻ എന്ന പോലെ, ഫോട്ടോഗ്രഫി അതിന്റെ ദേശീയ സമര പാരമ്പര്യത്തിലേക്ക് തിരിഞ്ഞു. ദാദാ ഭായ് നവറോജിയിലൂടെ ഇന്ത്യൻ സമ്പദ്‌ശാസ്ത്രം ഉണ്ടായി വന്ന പോലെ, ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ ഭഗത്സിങ് ആയിരുന്നു അബ്ബാസ് അലി എന്നു പറയാം.

2021-09-25T22:40:39+05:30

വോയറിസവും പോർട്രേച്ചറും ഡേവിഡ് ബെയ്റ്റ്

പോർട്രെയ്റ്റ് ഫോട്ടോഗ്രാഫിയെ ആസ്പദമാക്കി നിരവധി ലേഖനങ്ങൾ വരുന്നുണ്ടെങ്കിലും, എന്തു കൊണ്ട് പോർട്രെയ്റ്റ് ഫോട്ടോഗ്രാഫി ഇത്രയും ജനപ്രിയമായി എന്ന് ആരും ചോദിച്ചു കാണാറില്ല. പകരം നമുക്ക് കിട്ടുന്നത് പോർട്രെയ്റ്റ് ഫോട്ടോഗ്രാഫി ജനപ്രിയമായത് എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങൾ ആണ്. മുകളിൽ വിവരിച്ച പ്രോസസ്സുകളെക്കാൾ ഉപരി പ്രവർത്തനം ആകുന്ന ഒന്നാണ് ഫോട്ടോഗ്രാഫി യുടെ ഇന്റിമസി (intimacy).

2021-09-25T22:49:59+05:30

ചലച്ചിത്ര വിചാരങ്ങളിലെ ദെലേസിയന്‍ ക്ലോസപ്പുകള്‍

ചലച്ചിത്രകലയിലെ സുപ്രധാനമായ ഒരു ആവിഷ്കാര ഉപാധിയാണ് ക്ലോസ് അപ്പ് ( closeup) അഥവാ സമീപദൃശ്യം. സമീപസ്ഥമായ ചിത്രീകരണം വഴി വിശാലവും സവിസ്തരവുമായ കാഴ്ച ലഭ്യമാക്കുകയാണ് ക്ലോസ് അപ്പ് ഷോട്ടുകള്‍ ചെയ്യുന്നത്. ആവിഷ്കാരത്തിന്‍റെ ഫലപ്രാപ്തിക്കായി പശ്ചാത്തലത്തില്‍ വരുന്ന ഏതൊന്നിനെയും ക്ലോസ് അപ്പുകള്‍കൊണ്ട് ചിത്രീകരിക്കാമെന്നിരിക്കിലും പൊതുവെ കഥാപാത്രങ്ങളുടെ മുഖങ്ങളാണ് സമീപദൃശ്യങ്ങളായി ചലച്ചിത്രങ്ങളില്‍ കടന്നുവരാറുള്ളത്.

2021-09-25T22:50:48+05:30

ഛായാ ബിംബ കലയിലെ ഗുഹാചിത്രങ്ങളുടെ പെരുമാള്‍ രംഗമൊഴിഞ്ഞു

പല വേദികളിലായുള്ള അനേകം പ്രഭാഷണങ്ങളില്‍ ടി.എന്‍.എ. പെരുമാള്‍ (1932 – 8 February 2017) ആദിമമനുഷ്യനുമായി നമ്മളെ ഇണക്കുന്ന ഒരു പ്രവൃത്തിയായിട്ടാണ് പ്രകൃതി ഛായാ ബിംബങ്ങളെടുക്കുന്നതിനെ ക്കുറിച്ച് പ്രതിപാദിച്ചിരുന്നത്. ഗുഹാമനുഷ്യന്‍, അവന്‍ വസിച്ചിരുന്ന ഗുഹയുടെ ചുവരുകളില്‍ ഒരു പുണ്യകര്‍മ്മം പോലെ വരച്ച മൃഗങ്ങളുടെ ചിത്രങ്ങളാണ് താന്‍ മറ്റൊരു കാലത്ത് വേറൊരു രീതിയില്‍ മെനയുന്നതെന്ന് പെരുമാള്‍ വിശ്വസിച്ചിരുന്നു. ആദിമമനുഷ്യന് പ്രകൃതിയേകിയ വിസ്മയതിന്റെ മായികഭാവം, തന്‍റെ വാഴ്വിന്റെ അസ്തമനദശയിലും പെരുമാളിന് ലഭിച്ചിരുന്നു. അദ്ദേഹ മെടുത്ത ചിത്രങ്ങള്‍ ഇത് പ്രകടമാക്കുകയും ചെയ്യുന്നുണ്ട്.

2021-09-25T22:51:51+05:30

സെല്ഫി കാലത്തെ പടമെടുപ്പുകള്‍

അകലെനിന്നു ഹിമാലയ സാനുക്കള്‍ കാണുന്നതു പോലെയാവില്ല അടുത്തുനിന്നു കാണുമ്പോള്‍. വസ്തുവിനെ ഏറ്റവും അടുത്തുനിന്നു നോക്കിക്കാണാന്‍ ശ്രമിക്കുന്നുവെന്നതാണ് ഉദയാ ഹ്യു വിന്റെ ‘മരപരമ്പര’ യിലെ ഫോട്ടോഗ്രാഫുകളെ വ്യത്യസ്തമാക്കുന്നത്. അവയില്‍ ഫോട്ടോഷോപ്പ് പോലെയുള്ള യാതൊരു കൈകടത്തലും നടത്തുന്നില്ല. വാസ്തവത്തില്‍ അത് സമ്പർദായക ഫോട്ടോഗ്രഫി തന്നെയാണ്. പക്ഷേ, കാമറയുടെ വീക്ഷണകേന്ദ്രീകരണം ആണ് അതിനു അമൂര്‍ത്തകലയുടെ പ്രതീതി ജനിപ്പിക്കുന്നത്. സൂം, എന്‍ലാര്‍ജ്‌മെന്റ് തുടങ്ങിയ ടെക്‌നിക്കുകളാണ് ഇവിടെ ഫോട്ടോഗ്രാഫര്‍ ഉപയോഗിക്കുന്നത്.

2021-09-25T22:52:55+05:30

‘ഞാൻ’ എന്ന മേഖലയിലെ ബലരേഖകൾ ‘ക്ലിക്ക് ‘ എന്ന വിമോചകശബ്ദം

ഒരിക്കൽ മിടുക്കനായ ഒരു ഫോട്ടോഗ്രഫർ ബാർത്തിന്റെ പടമെടുത്തു . ആയിടെ അനുഭവിച്ച ഒരു മരണദു :ഖത്തിന്റെ തീവ്രവ്യഥ, അയാളെടുത്ത ഛായയിൽ തനിക്ക് വായിക്കാനാവുന്നുണ്ടെന്നു ബാർത്ത് വിശ്വസിച്ചു. ഒരു തവണത്തേക്ക് ഫോട്ടോഗ്രഫ് ‘എന്നെ എന്നിലേക്ക് തന്നെ വീണ്ടെടുത്തെന്ന് ‘ കരുതി. പക്ഷെ, അധികം വൈകാതെ, ഒരു പത്രികയുടെ മുഖത്താളിൽ പ്രിന്റ്‌ ചെയ്ത് ഇതേ ഫോട്ടോഗ്രഫ് ബാർഥു് കാണാനിടയായി. ഭയാനകമാംവിധം ബാഹ്യവത്ക്കരിക്കപ്പെട്ട ഒരു മുഖഭാവമല്ലാതെ, മറ്റൊന്നും ബാർത്തിന്റെതായി ആ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. തന്റെ ഭാഷയെക്കുറിച്ച് _ അത് എത്രമാത്രം കുടിലവും അകറ്റി നിർത്തുന്നതുമാണെന്ന് – രചയിതാക്കൾ നല്കാൻ ഉദ്ദേശിച്ച അതേ പ്രതിഛായയിൽ.

2021-09-25T22:54:08+05:30

മരണത്തിന്റെ ഛായാഗ്രഹണം

Camera Lucida എഴുതിത്തീർന്ന് ഏതാനും ദിവസങ്ങൾക്കകം ബാർഥ് ഒരു റോഡപകടത്തിൽ പെട്ടു. പാരീസിലെ തിരക്കേറിയ തെരുവ് മുറിച്ച് കടക്കാനുളള ശ്രമത്തിൽ, ഒരു അലക്ക്കമ്പനിയുടെ വാഹനം അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബാർഥ് ഒരു മാസത്തിനകം മരിച്ചു. അന്ത്യദിനങ്ങളിൽ, ജീവിക്കാനുളള ഇച്ഛ നഷ്ടപ്പെട്ട ഒരാളായിട്ടാണ്, ചുറ്റുമുളളവർക്ക് ബാർഥ് കാണപ്പെട്ടത്. അദ്ദേഹത്തിന്റെ എഴുത്ത് മേശയിൽ സെ്റ്റൻഡാലിനെക്കുറിച്ച് തുടങ്ങിവെച്ച ഒരു പഠനം കിടപ്പുണ്ടായിരുന്നു. ആ ലേഖനത്തിന് ബാർഥ് നല്കിയ ശീർഷകം: ‘സ്‌നേഹിക്കുന്നവയെക്കുറിച്ച് പറയുന്നതിൽ ഓരാൾ എല്ലായ്‌പോഴും പരാജയപ്പെടുന്നു.’