വാക്കും നോക്കും 32017-04-04T04:43:56+00:00

Project Description

എന്‍റെ കണ്ണെടുത്തു വെച്ച ഓർമ്മയുടെ അടയാളങ്ങൾ

കവിത ശിഹാബ് 2017 / ഫോട്ടോ അബുൽ കലാം ആസാദ് 1990

ഇരിപ്പുകാലത്തിന്റെ
വടവൃക്ഷം ക്ഷുഭിത യൗവ്വനങ്ങളുടെ
തള്ളയാല് …..

ഈ ദേശത്ത് പിറന്ന ആൺകുട്ടികളെ
പോറ്റിയ പെണ്ണാല് …..

അവരമ്മയെപ്പോലെ  മുടി നീട്ടി വളർത്തി ,
പൂർവ പിതാമഹന്മാരുടെ വസ്ത്രം ധരിച്ചു .

അവരന്യദേശങ്ങളിൽ  അലഞ്ഞു തിരിഞ്ഞു തിരിച്ചെത്തും.
അമ്മച്ചിയാലവരെ കാത്തെന്നും

തണൽ വിരിച്ചിരിക്കും.

 

അറബിക്കടലിന്റെ ഉപ്പുകാറ്റും
വർത്തമാനകാലത്തിന്റെ
വെയിലും
എന്‍റെ ചുവരുകളുടെ
ചുണ്ണാമ്പുതേപ്പുകൾ നുണഞ്ഞു തീർക്കുന്നു.

ശിഹാബ്. ടി.എം.ശിഹാബുദീൻ. പശ്ചിമ കൊച്ചിയുടെ ആദ്യത്തെ ഗാലറിസ്റ്റും, സമകാലീന മലയാള കവിതയിലെ ദാർശനിക കവിയുമാണ്.

Text © Shihab / Landmarks of my memories © Abul Kalam Azad 1980 – 2000