വാക്കും നോക്കും 102017-06-01T16:33:49+00:00

Project Description

എന്‍റെ കണ്ണെടുത്തു വെച്ച ഓർമ്മയുടെ അടയാളങ്ങൾ

കവിത ശിഹാബ് 2017 / ഫോട്ടോ അബുൽ കലാം ആസാദ് 1984

കൊച്ചങ്ങാടിയിലെ
കോച്ചാമാരുടെ
വീടുകളായിരുന്നിവിടെ
ജൂത തെരുവ്
ഇന്നിതൊരു ചന്ത
ഏഷ്യയിയിലെ
ഏറ്റവും വലിയ
പുരാവസ്തു വിപണന കേന്ദ്രം.

ആധുനികരുപേക്ഷിച്ച
പഴമയുടെ ജീവനോപകരണങ്ങൾ
കരിങ്കല്ലും,തേക്കും,
ഈട്ടിയും,വെങ്കലവും
അത്യത്നാധുനികലോകത്തേക്ക്
വിപണനം ചെയ്യപ്പെടുന്നു.

ഇവിടെയിപ്പോഴും
ചുക്കിന്റെയും,കുരുമുളകിന്റെയും
മണമാണ്
ഇവിടെയെല്ലാം
അതിറക്കുകയും, നിറയ്ക്കുകയും
ചെയ്യുന്നിടങ്ങളായിരുന്നു

നീല ചുണ്ണാമ്പിട്ടുണക്കിയ
ചുക്കുതറകൾ,
കറുപ്പാർന്ന കുരുമുളക് പാണ്ട്യാല,
അടക്കാകളം,കയറ് പാണ്ട്യാല,
കാലിചാക്ക്കട,
മൂപ്പത്തിമാരുടെ മുറുക്കാൻ കട….

അന്യ സംസ്ഥാനങ്ങളിൽ നിന്നും
വന്നെത്തിയ
വലിയ ലൈലാൻഡ് ലോറികളും,
അതിന്റെ ഡ്രൈവർമാരും
ഈ ഇടുങ്ങിയ തെരുവിൽ
കുടുങ്ങി കിടന്നിരുന്നു.

ശിഹാബ്. ടി.എം.ശിഹാബുദീൻ. പശ്ചിമ കൊച്ചിയുടെ ആദ്യത്തെ ഗാലറിസ്റ്റും, സമകാലീന മലയാള കവിതയിലെ ദാർശനിക കവിയുമാണ്.

Text © Shihab / Landmarks of my memories © Abul Kalam Azad 1980 – 2000