വാക്കും നോക്കും 92017-04-05T12:23:49+00:00

Project Description

എന്‍റെ കണ്ണെടുത്തു വെച്ച ഓർമ്മയുടെ അടയാളങ്ങൾ

കവിത ശിഹാബ് 2017 / ഫോട്ടോ അബുൽ കലാം ആസാദ് 1984

അന്ത്രൂപ്പാപ്പാന കണ്ടിട്ടുണ്ടോ?
അമ്മായി മുക്കിലിടയ്ക്ക് വരും.
‘കോടാലിക്കുറയില്ല
മലബാരിക്കീമാനില്ല’
തെരുവുകളിലെ ചുവരുകളിലീ
എഴുത്ത് കണ്ടിട്ടുണ്ടോ?

കൊടുങ്ങല്ലൂരും,കോഴിക്കോടും,
മലപ്പുറത്തും,പിന്നെ മക്കത്തും,
ബസ്രപട്ടണത്തിലും കണ്ടവരുണ്ട്.

 

ആണ്ടോടാണ്ടൊരാളെങ്കിലും
മുങ്ങിചാകുന്ന ആണ്ടാങ്കുളത്തിൽ
വെള്ളിയാഴ്ച രാവിൽ
സ്വർണ്ണ കപ്പലുപൊങ്ങും
ആ കുളത്തിൽ
കഴുത്തോളം വെള്ളത്തിൽ
അർദ്ധരാത്രിയിലന്ത്രൂപ്പാപ്പ നിൽക്കും

പേടിച്ചോടിയവർ പേരുണ്ട്
പോലീസും പിടിച്ചിട്ടുണ്ട്
ചോദ്യം ചെയ്തപ്പോൾ
ഉപ്പാപ്പ പറഞ്ഞത്:
മൂന്നാല് ദിവസായി വല്ലോം കഴിച്ചിട്ട്
വിശപ്പ് മാറ്റാൻ നിന്നതാണ്.എന്ന്.

 

ശിഹാബ്. ടി.എം.ശിഹാബുദീൻ. പശ്ചിമ കൊച്ചിയുടെ ആദ്യത്തെ ഗാലറിസ്റ്റും, സമകാലീന മലയാള കവിതയിലെ ദാർശനിക കവിയുമാണ്.

Text © Shihab / Landmarks of my memories © Abul Kalam Azad 1980 – 2000