വാക്കും നോക്കും 82017-04-04T04:43:46+00:00

Project Description

എന്‍റെ കണ്ണെടുത്തു വെച്ച ഓർമ്മയുടെ അടയാളങ്ങൾ

കവിത ശിഹാബ് 2017 / ഫോട്ടോ അബുൽ കലാം ആസാദ് 1984

കാർമേഘത്തിൻ നിഴൽവീണ്
കടപ്പുറത്തെ മീനുകളിൽ
കായൽജലപായലിൻ പച്ചയായ്
വെള്ളി ചെതുമ്പൽ തിളക്കം
മാനം നോക്കികണ്ണികൾ
കൽഭിത്തിയിൽ വിരിച്ചിട്ട- കടൽമീനുകൾ.
നെയ്മീൻ, പൂമീൻ,ഏരി,കേര,ആവോലി
കണവ,കട്ല,ചെമ്പല്ലി
ഞണ്ട്, കൊഞ്ച്, ചെമ്മീൻ, കൂന്തള്

 

തിരുതയെന്നൊരു മീനുണ്ടായിരുന്നു
അത് കടലിൽ തീർന്നു പോയി
ആയിരം പല്ലിയുണ്ടായിരുന്നതും
തീർന്നു പോയി.

 

ചീനവലക്കയ്യുകളുയർന്ന് താഴുന്ന
മീൻകോര്
വള്ളക്കാരുടെ വലിച്ച് കോര്
കായലിൽ നിന്നും
കടലിലേക്ക് തുഴഞ്ഞുപോകുന്നവരുടെ വിളിയും,
മറുവിളിയും
: വേളാങ്കണ്ണീ….
:മാതാവേ…
:സ്വാമിയേ….
:അയ്യപ്പോ…
:ലാ ഇലാഹാ….
:ഇൽലളാ…
: പൊന്നിൻ കുരിശ്…
:മുത്തപ്പോ…
:വേൽ മുരുകാ..
:ഹരോ ഹര….
:ഖോലോ തക്ബീർ…
:അൽളാഹു അക്ബർ….

ശിഹാബ്. ടി.എം.ശിഹാബുദീൻ. പശ്ചിമ കൊച്ചിയുടെ ആദ്യത്തെ ഗാലറിസ്റ്റും, സമകാലീന മലയാള കവിതയിലെ ദാർശനിക കവിയുമാണ്.

Text © Shihab / Landmarks of my memories © Abul Kalam Azad 1980 – 2000