വാക്കും നോക്കും 22017-04-04T04:43:56+00:00

Project Description

എന്‍റെ കണ്ണെടുത്തു വെച്ച ഓർമ്മയുടെ അടയാളങ്ങൾ

കവിത ശിഹാബ് 2017 / ഫോട്ടോ അബുൽ കലാം ആസാദ് 1990

ഡച്ചു കൊട്ടാരത്തിലെ
പഴയന്നൂർ ഭഗവതി ക്ഷേത്രം മുതൽ
അമരാവതി ആൽത്തറ ഭഗവതി ക്ഷേത്രം
വരെയാണ് കൊച്ചിയുടെ പാലസ് റോഡ്.
ദ്രാവിഡ ബൗദ്ധ ജൈന
കൊങ്കണ ഗുജറാത്ത മാറാത്ത
സംസ്കാരങ്ങളുടെ തിരക്കുള്ള
ഇടുങ്ങിയതെങ്കിലും
ഏറെ നീണ്ട രാജ വീഥി.

ഹാജി ഈസ ഹാജി മൂസ സ്കൂൾ
ഗുജറാത്തി സ്കൂൾ
തിരുമല ദേവസ്വം സ്കൂൾ
ഇത് മൂന്നും ഇവിടെയാണ്
ഞാൻ ഹാജീസയിൽ പഠിച്ചു
ഇവൻ ടി.ഡി.യിലാണ് പഠിച്ചത്
ഞങ്ങൾ പേടയും, സാട്ടയും, ജിലേബിയും
മൈസൂർ പായും, ഗാട്ടിയായും
ചൂടോടെ തിന്നു.

ജൈനരുടെ ദാനമായി
മോരും വെള്ളം കുടിച്ചു
(അത് മന്തു മാറാൻ കാലിട്ടിളക്കിയ നേർച്ചയാണെന്നു ചില കുരുത്തം കെട്ടവന്മാർ പറഞ്ഞു; ഞാനതാദ്യം വിശ്വസിച്ചില്ല പിന്നീടൊട്ടും വിശ്വസിച്ചില്ല !) വിട്ടൊഭ ക്ഷേത്രത്തിൽ
പണ്ഡിറ്റ് ഭിംസെൻ ജോഷിയുടെ പാട്ട്
ഹോളി ദസറ മഹാനവമി
കൃഷ്ണ ജയന്തി റംസാൻ ഘോഷങ്ങൾ…

ശിഹാബ്. ടി.എം.ശിഹാബുദീൻ. പശ്ചിമ കൊച്ചിയുടെ ആദ്യത്തെ ഗാലറിസ്റ്റും, സമകാലീന മലയാള കവിതയിലെ ദാർശനിക കവിയുമാണ്.

Text © Shihab / Landmarks of my memories © Abul Kalam Azad 1980 – 2000