വാക്കും നോക്കും 132017-07-30T14:11:03+00:00

Project Description

എന്‍റെ കണ്ണെടുത്തു വെച്ച ഓർമ്മയുടെ അടയാളങ്ങൾ

കവിത ശിഹാബ് 2017 / ഫോട്ടോ അബുൽ കലാം ആസാദ് 1984

കൽവത്തി ജുമാമസ്ജിദ്
ചേരമാൻപെരുമാൾ കാലത്തെപള്ളി
അഫ്ഗാനിനുമപ്പുറത്തെ
അലിഒലിമാർകളുടെ പ്രസ്ഥാനമായിരുന്നൂ
കൽവാത്ത് .
കൊച്ചിയിലെ കൽവെത്തിയിൽ
ക്വാജാഫരീദുദ്ധീൻ ബസ്തി.
കൽവത്തിക്കര
കോട്ടയുടെയും,ചേരിയുടെയും അതിരാണ്
അതിര് തുരുത്തി തോടാണ്
തോണിയും,മച്ചുവയും തള്ളിവന്ന തോട്
ആനയെ കേറ്റാവുന്ന
കേവുവള്ളം കിടന്ന തോട്.

 

 

ബംബോട്ട് കച്ചോടമുണ്ടായിരുന്നു.
തുറമുഖത്ത് തളച്ചിട്ട
കപ്പലിൽ നിന്നുള്ള കടത്ത്
മച്ചുവ തള്ളി ,കായലിൽ മുങ്ങി ,
കപ്പലീകേറി ,കയറിട്ട് കടത്തണപണി.
ലൊട്ട്ലൊടുക്കുകൾ പലതുംകിട്ടണ
ബംബോട്ട്.
സ്കോച്ച്, മാൽബറോ,സെൻറ്
ജപ്പാന്റെ പെയിന്റ്
ജെർമ്മനിൻറ ഷൂസ്
കപ്പക്കാരുടെ മഴക്കോട്ട്
ഫ്രാന്സിരൻറ കൊട…….
ഒന്നും കിട്ടയില്ലെങ്കിൽ
കപ്പലിൻറ കഷണമെങ്കിലും
അല്ലെങ്കിൽ കെട്ടിയ കയറ്.

 

ശിഹാബ്. ടി.എം.ശിഹാബുദീൻ. പശ്ചിമ കൊച്ചിയുടെ ആദ്യത്തെ ഗാലറിസ്റ്റും, സമകാലീന മലയാള കവിതയിലെ ദാർശനിക കവിയുമാണ്.

Text © Shihab / Landmarks of my memories © Abul Kalam Azad 1980 – 2000