വാക്കും നോക്കും 112017-06-01T16:33:18+00:00

Project Description

എന്‍റെ കണ്ണെടുത്തു വെച്ച ഓർമ്മയുടെ അടയാളങ്ങൾ

കവിത ശിഹാബ് 2017 / ഫോട്ടോ അബുൽ കലാം ആസാദ് 2010

തേക്കും തൂണിന്റെ
ഇലക്ട്രിക് പോസ്റ്റുകൾക്കും മുമ്പ്
ഇരുമ്പ് തൂണും,
ചില്ല് വിളക്കുമായിരുന്നു
കൊച്ചി തെരുവുകളിൽ.

അന്തിക്ക് വിളക്ക് വെക്കാൻ
എണ്ണയും, തിരിയും, ഏണിയുമായി
മുനിസിപ്പാലിറ്റിക്കാരൻ നടന്നു.

വഴി വിളക്കും,
മല നിർമ്മാർജ്ജനവുമായിരുന്നു
മുനിസിപ്പാലിറ്റി പണികൾ.

 

കൊച്ചിയിലെ വാമൊഴി
‘സ്ളോട്ടർ ഓഫീസ്’ എന്നത്
‘തേട്ടറാപ്പീസ്’ എന്നും,
‘പൂർഹൗസ്’ എന്നത്
‘കൂറാപ്പീസ്’ എന്നും
മൊഴിമാറ്റം ചെയ്തു.


 

ശിഹാബ്. ടി.എം.ശിഹാബുദീൻ. പശ്ചിമ കൊച്ചിയുടെ ആദ്യത്തെ ഗാലറിസ്റ്റും, സമകാലീന മലയാള കവിതയിലെ ദാർശനിക കവിയുമാണ്.

Text © Shihab / Dockland © Abul Kalam Azad 2010