ലേഖനങ്ങൾ

ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫി
അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌തു
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും

റൊളാന്റ് ബാർഥ
റൊളാന്റ് ബാർഥ | കടപ്പാട് ഇന്റർനെറ്റ്

മരണത്തിന്റെ ഛായാഗ്രഹണം 

ത്വചിന്ത, ഭാഷാശാസ്ത്രം, ചിഹ്നശാസ്ത്രപഠനം എന്നിങ്ങനെ വിവിധ മേഖലകളിൽ മൗലികപ്രതിഭ കൊണ്ട് സർഗ്ഗാത്മകതയുടെ പുതുസരണികൾ തുറന്ന റൊളാന്റ് ബാർഥിന്റെ അവസാനകൃതി ഫോട്ടോഗ്രഫിയെക്കുറിച്ചായിരുന്നു Camera Lucida: A Note on Photography. ഛായാഗ്രഹണത്തിന്റെ സാങ്കേതികവശങ്ങൾ, ചരിത്രം, സാമൂഹികശാസ്ത്രം, സൈദ്ധാന്തിക നിരീക്ഷണങ്ങൾ എന്നതൊന്നുമല്ല ഈ ചെറുഗ്രന്ഥത്തിന്റെ ഉള്ളടക്കം. സൂചകങ്ങളെ വേർതിരിച്ച്, കാഴ്ചയുടെ അനന്തപാഠങ്ങൾ നിർമ്മിക്കാനോ ഫോട്ടോഗ്രഫിക്ക് ഒരു വ്യാകരണം ചമയ്ക്കാനോ ബാർഥ് മുതിരുന്നില്ല. വൈയക്തികവും പലപ്പോഴും വികാരതരളിതവുമായി 48 ഖണ്ഡങ്ങളിലൂടെ ഉരുത്തിരിയുന്ന ആഖ്യാനം ഫോട്ടോഗ്രഫിനെ മരണവുമായി ബന്ധിപ്പിക്കുന്നു.

മുൻകൃതികളുടെ മുഖമുദ്രയായിരുന്ന വിമർശനാത്മക വിശകലനരീതിയിൽ നിന്ന് ബാർഥ് വിട്ടുമാറുന്നു. ഇതിന് പല കാരണങ്ങളും പറയാം. അമ്മയുടെ മരണം ഏല്പിച്ച ദു:ഖാഘാതം, ദൈനംദിനജീവിതത്തെ ഞെരിക്കുന്ന മടുപ്പുകൾ, ചിഹ്‌നശാസ്ത്രം, മനോ:വിശകലനം തുടങ്ങിയ ചിന്താപദ്ധതികളിൽ വളരുന്ന അവിശ്വാസം… അതെല്ലാം ബാർഥിനെ അലട്ടിയിരുന്നു. വിമർശനാത്മക സമീപനങ്ങളിൽ അനിവാര്യമായും വന്നു ചേരുന്ന ജീവിതത്തിന്റെ പരിമിതപ്പെടുത്തൽ, അവസാനകാലത്ത് അദ്ദേഹത്തിന്റെ ഉത്കണ്ഠയായി. സ്വന്തം അനുഭൂതികൾ നല്കുന്ന ഉൾക്കാഴ്ചകളെ മാത്രം എഴുത്തിന്റെ പ്രാഥമിക ഉറവിടമായി ആശ്രയിച്ചാണ് ബാർഥ് Camera Lucida രചിച്ചത്.

‘വ്യാഖ്യാനത്തിന് വഴങ്ങാത്തത്’ എന്ന രീതിയിലാണ് ബാർഥ് ഫോട്ടോഗ്രഫിനെ സമീപിക്കുന്നത്. കാരണം, പ്രതിനിധാനം ചെയ്യുന്ന വിഷയത്തിൽ നിന്ന് വ്യതിരിക്തമായി, മറ്റെന്തെങ്കിലും അർത്ഥമോ ചിഹ്‌നമോ അതിൽ കണ്ടെത്താനാകുന്നില്ല. ഫോട്ടോഗ്രഫുകളെ വർഗ്ഗീകരിക്കാൻ ശ്രമിക്കുമ്പോൾ രണ്ട് ഭാഷകളുടെ സംഘർഷം ഉടലെടുക്കുന്നു. നോക്കുന്നയാൾക്ക് ഫോട്ടോഗ്രഫിൽ താത്പര്യം ജനിപ്പിക്കുന്ന ഉളളടക്കത്തെ ബാർഥ് Studium എന്ന് വിളിക്കുന്നു. അതിന്റെ വിഷയം, സാംസ്‌കാരിക സന്ദർഭം, ചരിത്രത്തിന്റെ, കലയുടെ പോലും അംശങ്ങൾ ഇതെല്ലാം ഈ സംജ്ഞയിൽ ഉൾപ്പെടുത്താം. മറ്റ് മനുഷ്യർ, വസ്ത്രങ്ങൾ, പുസ്തകങ്ങൾ, വിനോദങ്ങൾ എന്നിവയിൽ ഒരാൾക്ക് തോന്നുന്ന ഒഴുക്കനും അവ്യക്തവുമായ താത്പര്യം പോലെ തന്നെയാണ് Studium നിലനില്ക്കുന്നത്.



എന്നാൽ, അലംഭാവം കലർന്ന ഈ നോട്ടത്തിനെ ഭേദിക്കുന്ന ഒരു വിശദാംശം ഫോട്ടോഗ്രഫിൽ ഉണ്ടാകും. അതാണ് ജൗിരൗോ. വ്യക്തിപരവും തീക്ഷ്ണവുമായ പ്രതികരണത്തിന് പ്രേരിപ്പിക്കുന്ന ആകസ്മികത. പോറൽ ഏൽപ്പിക്കുന്ന, രൂക്ഷമായ ഒരു വിശദാംശമാണ് Punctum. ആത്യന്തികമായി അത് മരണത്തിന്റെ അറിയിപ്പാകുന്നു.

അമ്മയുടെ വേർപാടിന് ശേഷം, പഴയ ഫോട്ടോഗ്രഫുകളിൽ ബാർഥ് അവരെ തിരയുന്നു. അമ്മയെ പോലെ എന്ന് തോന്നിക്കുന്നുണ്ടെങ്കിലും, അവയിലെ മുഖങ്ങൾക്കൊന്നിനുംഗ്രന്ഥകാരന് അറിയുന്ന അമ്മയുടെ മുഖവുമായി തികഞ്ഞ പൊരുത്തമില്ല. ഒടുവിൽ ബാർഥ് ഒരു ഫോട്ടോഗ്രഫിൽ എത്തിപ്പെട്ടു.അമ്മ അഞ്ച് വയസ്സുളള പെൺകുട്ടിയായിരുന്നപ്പോൾ എടുത്ത ചിത്രം. അനന്യമായ ഒരു നിലനിൽപ്പിന്റെ മിന്നലാട്ടമായി ബാർഥ് അമ്മയെ വീണ്ടും കണ്ടെത്തുന്നു.(പുസ്തകത്തിൽ ആ ഫോട്ടോഗ്രഫ് ചേർത്തിട്ടില്ല. കാരണം; ‘അത് എനിക്ക് വേണ്ടി മാത്രം നിലനില്ക്കുന്നു. നിങ്ങൾക്കത് തീരെ താത്പര്യമുണർത്താത്ത വെറും ചിത്രമാണ്.’) ആ ഛായാപടത്തിലൂടെ, അമ്മയുടെ മരണത്തിന്റെ വ്യാകുലതയിൽ നിന്ന് ഗ്രന്ഥകാരൻ സ്വന്തം മരണത്തിലേക്കാണ് എത്തിച്ചേരുന്നത്. അക്കാരണത്താൽ എല്ലാ ഫോട്ടോഗ്രഫുകളും സ്മരണികകളാണ്. തന്റെ തന്നെ അന്ത്യത്തിന്റെ സൂചന പേറുന്നവ. അവയിലൂടെ ആഗ്രഹവും ദുഖവും കരുണയും വീണ്ടെടുക്കാനുളള ശ്രമം തുടരാം. അമ്മയുടെ അഭാവവുമായി പൊരുത്തപ്പെടാനുളള വിഷാദാത്മകമായ ആഖ്യാനത്തിലൂടെ നിലനിന്നിരുന്നു എന്നതിലാണ് ഫോട്ടോഗ്രഫിയുടെ സത്ത. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയുടെ ചിത്രത്തിൽ നിന്ന് കാലത്തിൽ അടങ്ങിയ ഭയാനക വൈരുദ്ധ്യം ബാർഥിന്റെ കാഴ്ചയിലൂടെ വെളിപ്പെടുന്നു: അയാൾ മരിച്ചു അയാൾ മരിക്കാൻ പോവുകയാണ്.

ഓർമ്മകളെയും മരണഭയത്തെയും അരിച്ചെടുക്കാനുളള, ബാർഥ് തന്നെ സൂചിപ്പിക്കുന്ന പ്രൂസ്റ്റിയൻ പ്രയത്‌നത്തിന് എല്ലാ ഫോട്ടോഗ്രഫുകളും വഴങ്ങണമെന്നില്ല. പോർട്രെയ്റ്റുകളിൽ മരണം പതിയിരിക്കുന്നുണ്ടാകാം. എന്നാൽ പ്രകൃതിദൃശ്യങ്ങളിലും മറ്റനേകം ഫോട്ടോഗ്രഫുകളിലും ഈ വ്യഥക്ക് സാംഗത്യമെന്ത്?

ഫോട്ടോഗ്രഫി കലയാണെന്ന വാദം, ദൃശ്യമാധ്യമ പഠനങ്ങളിൽ അതിന്റെ പ്രാമുഖ്യം അത്തരം കാര്യങ്ങളൊന്നും ബാർഥിന് താത്പര്യമുണർത്തുന്നില്ല. ഛായാഗ്രാഹകന്റെ കൗശലം, ആവിർഭാവത്തിന് ശേഷം പിന്നീട് ചേർക്കപ്പെട്ട നിറങ്ങൾ എന്നവയോട് വിരോധം പോലുമുണ്ട്. യാഥാർത്ഥ്യത്തിന്റെ പകർപ്പ് എന്നതിനേക്കാൾ കഴിഞ്ഞുപോയതിന്റെ ഒരു പ്രസരണമായി ബാർഥ് ഫോട്ടോഗ്രഫിനെ വീക്ഷിക്കുന്നു. പെയിന്റിംഗിനേക്കാൾ കൂടുതലായി രസതന്ത്രജ്ഞന്റെ വിദ്യയോടാണ് അതിന് കൂടുതൽ അടുപ്പം. അതിനാൽ, കലയെന്നതിനേക്കാൾ ഛായാഗ്രഹണം ഒരു മായാജാലമാണ്. ഒരു ഫോട്ടോഗ്രഫ് നന്നായി കാണണമെങ്കിൽ അതിൽ നിന്ന് കണ്ണുതെറ്റിക്കുകയോ കണ്ണുകൾ അടയ്ക്കുകേയാ ചെയ്യണമെന്ന വിചിത്രസൂക്തം ബാർഥ് നിർദ്ദേശിക്കുന്നു.



സ്‌നേഹത്തിന്റെയും വേദനയുടെയും ഈ പ്രേതകഥ അവസാനിക്കുമ്പോൾ അങ്ങേയറ്റം ഏകാകിയായി ബാർഥ് നിൽക്കുന്നു. അമ്മയുടെ ഓർമ്മയും പേറി. വരാനുളള സ്വന്തം മരണത്തിന്റെ അടയാളങ്ങളായ ഫോട്ടോഗ്രഫുകൾക്ക് നടുവിൽ. സൗന്ദര്യാനുഭൂതിക്കും അർത്ഥകല്പനകൾക്കും അപ്പുറത്ത്, നമ്മുടെ നോട്ടത്തെ പിടിച്ച് നിർത്തുന്ന തീക്ഷണമായ ഒരു ജൗിരൗോ. അതിനാലാകാം ഛായാഗ്രാഹകർ, സാംസ്‌കാരിക ചിന്തകർ എന്നിവരെക്കാൾ കൂടുതലായി എഴുത്തുകാരും മറ്റ് കലാകാരന്മാരും ഈ കൃതിയിൽ നിന്ന് ഊർജ്ജം വലിച്ചെടുക്കുന്നത്.

Camera Lucida എഴുതിത്തീർന്ന് ഏതാനും ദിവസങ്ങൾക്കകം ബാർഥ് ഒരു റോഡപകടത്തിൽ പെട്ടു. പാരീസിലെ തിരക്കേറിയ തെരുവ് മുറിച്ച് കടക്കാനുളള ശ്രമത്തിൽ, ഒരു അലക്ക്കമ്പനിയുടെ വാഹനം അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബാർഥ് ഒരു മാസത്തിനകം മരിച്ചു. അന്ത്യദിനങ്ങളിൽ, ജീവിക്കാനുളള ഇച്ഛ നഷ്ടപ്പെട്ട ഒരാളായിട്ടാണ്, ചുറ്റുമുളളവർക്ക് ബാർഥ് കാണപ്പെട്ടത്. അദ്ദേഹത്തിന്റെ എഴുത്ത് മേശയിൽ സെ്റ്റൻഡാലിനെക്കുറിച്ച് തുടങ്ങിവെച്ച ഒരു പഠനം കിടപ്പുണ്ടായിരുന്നു. ആ ലേഖനത്തിന് ബാർഥ് നല്കിയ ശീർഷകം: ‘സ്‌നേഹിക്കുന്നവയെക്കുറിച്ച് പറയുന്നതിൽ ഓരാൾ എല്ലായ്‌പോഴും പരാജയപ്പെടുന്നു.’

Nandakumar Melathil

എം.നന്ദകുമാർ പാലക്കാട് ജില്ലയിൽ ജനനം. പാലക്കാട് എൻ.എസ്.എസ് എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് ബി.ടെക്ക് ബിരുദം. Wipro net technologies, Cats-Net ISP (ടാൻസാനിയ) മുതലായ ഐ.ടി സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ  Technichal Documentation Consultant ആയി ജോലി ചെയ്യുന്നു. വായില്ല്യാകുന്നിലപ്പൻ, നിലവിളിക്കുന്നിലേക്കുളള കയറ്റം (ഡി.സി ബുക്ക്‌സ്), പ്രണയം 1024 കുറുക്കുവഴികൾ (കറന്റ് ബുക്‌സ്)എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വാർത്താളി സൈബർ സ്‌പേസിൽ ഒരു പ്രണയ നാടകം’ എന്ന നീണ്ടകഥയെ ആധാരമാക്കി വിപിൻ വിജയ് സംവിധാനം ചെയ്ത ‘ചിത്രസൂത്രം’ എന്ന സിനിമ ദേശീയ അന്തർദ്ദേശീയ ചലച്ചിത്രമേളകളിൽ പുരസ്‌ക്കാരങ്ങൾ നേടി.



Published on August 3, 2016

Share

Home » Portfolio » Authors » Nandakumar Melathil » മരണത്തിന്റെ ഛായാഗ്രഹണം

Related Articles

2023-01-05T12:38:15+05:30

യാതനയുടെ ഫോട്ടോഗ്രാഫുകൾ

പ്രശസ്ത മാർക്സിസ്റ്റ് സൈദ്ധാന്തികനായ ജോൺ ബെർജർ യുദ്ധകാല ഫോട്ടോഗ്രാഫുകളെ കുറിച്ച് എഴുതിയ ലേഖനം മലയാള വിവർത്തനത്തിൽ പ്രസിദ്ധീകരിക്കുന്നു.

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-11-03T16:46:53+05:30

Verantha Chronicle by Ramesh Varma

അതും പിടിച്ച് എന്റെ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടു്‌ നടന്നുകൊണ്ടിരുന്നു. ‘മോണിങ്ങ് വാക്ക്’ പരമ്പരക്കായി പ്രഭാതത്തിലെ തെരുവുകൾ ക്യാമറയിൽ പകർത്തിയിരുന്ന നാളുകളുടെ സ്വപ്നസ്മരണകൾ…. വരാന്തയിൽ കണ്ടവരുടെ, (അധികവും ഉറ്റവരും ഉടയവരും തന്നെ ) ഫോട്ടോ എടുത്തു. ഇതാ എന്റെ ‘Verantha Chronicle’

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി

2021-09-28T14:39:41+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-09-28T14:40:57+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.

2021-09-25T22:30:15+05:30

അഗസ്റ്റിൻ്റെ സ്വപ്നങ്ങൾ

മറ്റൊരിക്കൽ ഞാൻ പറഞ്ഞു: എനിക്ക് പെൺകുഞ്ഞ് പിറന്നാൽ ജുബി എന്ന് പേരിടും. ആൺ കുട്ടിയാണെങ്കിൽ ബൈജുവെന്നും. എനിക്ക് ആൺകുഞ്ഞുങ്ങളുണ്ടായില്ല. മൂത്ത മകൾക്ക് ജൂബി എന്ന് തന്നെ പേരിട്ടു .അഗസ്റ്റിൻ്റ മകന്ന് ബൈജുവെന്നും. രണ്ടു പേരും വാക്കുപാലിച്ചു.

2021-09-28T14:43:59+05:30

ഹരിദ്വാറിലെ ശാന്തിതീരം

ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.

2021-09-25T22:30:53+05:30

ചെമ്പിട്ട പള്ളിയും അന്ത്റുപ്പാപ്പയും

“മലബാരിക്ക് ഈമാനില്ല, കോടാലിക്ക് ഉറയില്ല : എന്ന ആപ്തവാക്യങ്ങൾ ഉറപ്പായും അതിലുണ്ടാകും. അത് അന്ത്റുവിന്റെ മാനിഫെസ്റ്റൊ ആയിരിക്കാം. അക്കാലത്തേ ഞാൻ എഴുതിത്തുടങ്ങിയിരുന്നത് കൊണ്ട് ഒരു ബുദ്ധിജീവിയാണെന്ന് ധരിച്ചിട്ടുണ്ടാവാം മൂപ്പർ.