ലേഖനങ്ങൾ

ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫി
അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌തു
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും

Basheer by Razak Kottakal
ഫോട്ടോഗ്രാഫി © റസാഖ് കോട്ടക്കൽ

“സെല്‍ഫി കാലത്തെ” പടമെടുപ്പുകള്‍ 

ഡിജിറ്റല്‍കാമറയുടെ വരവോടെ ആര്‍ക്കും അനായാസം കൈകാര്യം ചെയ്യാവുന്ന ഒന്നായി ഫോട്ടോഗ്രഫി മാറി. ‘സ്‌മൈല്‍ പ്ലീസ്’ പറഞ്ഞു ഫോട്ടോ എടുത്തിരുന്ന ഫോട്ടോഗ്രാഫര്‍മാരുടെ മുമ്പില്‍ പലരും എത്ര ബലം പിടിച്ചിരുന്നാണു പോസ്ചെയ്തു കൊടുത്തിരുന്നതെന്നു പഴയ ഗ്രൂപ്പ് ഫോട്ടോകള്‍ നോക്കിയാലറിയാം.ഇന്നിപ്പോള്‍ ഉള്ളംകൈയിലൊതുങ്ങുന്ന മൊബൈല്‍ കാമറകളുപയോഗിച്ച് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എത്ര വേണമെങ്കിലും ഫോട്ടോ എടുക്കാമെന്നായി. സെല്‍ഫികളെടുത്തെടുത്ത് ആളുകള്‍ നാര്‍സിസ്റ്റുകളായിക്കൊണ്ടിരിക്കുന്നു. മോശമായത് അപ്പോള്‍ത്തന്നെ മാച്ചുകളയാനാവുന്നു. ഫിലിം റോളുകള്‍ക്കു ചെലവില്ലാതാവുന്നു.

1988ല്‍ റസാഖ് കോട്ടക്കലുമൊത്ത്, ബഷീറിനെ കുറിച്ച് ഒരു ഫോട്ടോ എസ്സെ എടുക്കാന്‍പോയത് ഓര്‍മവരുന്നു. വാര്‍ഷികപ്പതിപ്പിനു വേണ്ടി ഫോട്ടോ എസ്സെ എന്ന ആശയംഞാന്‍ പറഞ്ഞപ്പോള്‍ തന്നെ റസാഖിന് അദ്ഭുതമായിരുന്നു. അന്നയാള്‍ അത്ര അറിയപ്പെട്ടുതുടങ്ങിയിട്ടില്ല. ഗൗരവമുള്ള ആദ്യത്തെ ഫോട്ടോ എടുപ്പാണെന്നുതോന്നുന്നു. അന്നയാള്‍ നാല് റോള്‍ ഫിലിം എക്‌സ്‌പോസ് ചെയ്തിട്ടും തൃപ്തിയാവാതെ, ബേപ്പൂരില്‍ നിന്നു കോഴിക്കോട് വന്ന് ഒരു റോള്‍ കൂടിവാങ്ങിക്കൊണ്ടുവന്ന് അതു മുഴുവന്‍ തീര്‍ത്തിട്ടാണു ‘യജ്ഞം ‘ അവസാനിപ്പിച്ചത്. അന്നാണുതന്റെ മീഡിയത്തോടുള്ള റസാഖിന്റെ ആത്മാര്‍ഥത ഞാന്‍മനസ്സിലാക്കുന്നത്. അന്ന് ഒരു ഫോട്ടോ ഫീച്ചറിനുവേണ്ടി വാര്‍ഷികപ്പതിപ്പില്‍ നീക്കിവയ്ക്കാവുന്ന പരിമിതി ഞാനോര്‍മിപ്പിച്ചപ്പോള്‍റസാഖ് പറഞ്ഞു. ‘ഇരിക്കട്ടെ, ആവശ്യം വരും’.



അത് ശരിയായിരുന്നു. പിന്നീടയാള്‍ ബഷീറിനെ കുറിച്ചു നടത്തിയ എക്‌സിബിഷനുകളിലൊക്കെ ഈ ഫോട്ടോകള്‍ പ്രയോജനപ്പെട്ടു. എംഎ റഹ്മാന്‍ ‘ബഷീര്‍ ദ മാന്‍’ എന്ന ഡോക്യുമെന്ററി എടുക്കുന്നതിനു മുമ്പ്ബഷീറിന്റെ ഫീച്ചേഴ്‌സ് പഠിക്കുന്നതിനു മുന്നോടിയായി അദ്ദേഹം പോവുന്നവഴിയെല്ലാം പിന്തുടര്‍ന്നു. ഫോട്ടോകള്‍ എടുത്തതും ഓര്‍മയുണ്ട്. പെട്ടെന്ന്ഒരു ദിവസം മൂവി കാമറയുമായി വന്ന് ഡോക്യുമെന്ററി എടുക്കുകയായിരുന്നില്ല.

ഫോട്ടോഗ്രാഫി © റസാഖ് കോട്ടക്കൽ

1985ല്‍ ‘പ്രിവ്യൂ’ എന്ന വാരികയ്ക്കു വേണ്ടിയാണ് ബഷീര്‍ കഥാ പാത്രങ്ങളെ തേടി അബുല്‍കലാം ആസാദും ഞാനും ടിപ്‌ടോപ്പ് അസീസും കൂടി തലയോലപ്പറമ്പില്‍ പോയി പാത്തുമ്മയുടെ സാക്ഷാല്‍ ആടിന്റെ വരെ ഫാട്ടോ എടുത്തത്.  ആസാദ് പിന്നീട് പിടിഐയുടെ ഫോട്ടോഗ്രാഫറായി. വിദേശത്തു പോയി ഫോട്ടോഗ്രഫിയെക്കുറിച്ചു കൂടുതല്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ഇപ്പോഴും ഈ കലയ്ക്കു വേണ്ടി ഉഴിഞ്ഞിട്ടതാണയാളുടെ ജീവിതം. അതുപോലെ. ‘തെഹല്‍കയുടെ പ്രസ് ഫോട്ടോഗ്രാഫറായിരുന്ന ഇഖ്ബാല്‍ ഖുറൈശി,  ഫ്രീലാന്‍സറായ സുനില്‍, ഇന്‍ ഫ്രെയിം,  ആക്റ്റിവിസ്റ്റ് ഫോട്ടോഗ്രാഫറായ  അജീബ്കോമാച്ചിതുടങ്ങിയവരുടെയെല്ലാം കൈകളില്‍ കാമറ വെറും യാന്ത്രികമായ ഉപകരണമായിരുന്നില്ലെന്ന് അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ക്കത്ആത്മാവിഷ്‌കാരത്തിനുള്ള ഉപാധിയാണ്.ഡിജിറ്റല്‍ കാമറകള്‍ ഇനിയുമെത്ര വികാസപരിണാമങ്ങള്‍ക്കു വിധേയമായാലും യഥാര്‍ഥ കലാകാരന്‍ഉല്‍ക്കണ്ഠപ്പെടേണ്ടതില്ല. എന്നാല്‍ ജീവികളെ പോലെ തന്നെ കലാമാധ്യമങ്ങളും പ്രത്യേക ഘട്ടങ്ങളില്‍ വെല്ലുവിളികളെ നേരിടേണ്ടി വരാറുണ്ട്. അതി ജീവനത്തിന്റെ നിര്‍ണായക ഘട്ടങ്ങളായിരിക്കാമവ.  ചിലപ്പോള്‍, സമാന കലാരൂപങ്ങളെന്ന നിലയില്‍ഫോട്ടോ ഗ്രഫിയും ചിത്രകലയുമാണ് ഈ അതിജീവനത്തില്‍ ‘മല്‍സരിക്കേണ്ടി’ വരിക. കാമറകണ്ടു പിടിക്കുന്നതു വരെ ഡാവിഞ്ചിയും മൈക്കലാഞ്ചൊയും രാജാരവിവര്‍മയുമെല്ലാം യഥാര്‍ഥമായ രീതിയില്‍ത്തന്നെ ചിത്രം വരച്ചവരാണല്ലോ.

ഫോട്ടോഗ്രാഫി © അബുൽ കാലം ആസാദ് 1980s – 2015

എന്നാല്‍യാഥാര്‍ഥ്യത്തെ പകര്‍ത്താന്‍ ഫോട്ടോഗ്രഫി എന്ന യാന്ത്രികകല പിറവി യെടുത്തപ്പോള്‍ ചിത്രകല യാഥാര്‍ഥ്യത്തിനപ്പുറത്തുള്ള യാഥാര്‍ഥ്യത്തെ ചിത്രീകരിക്കുവാന്‍ പുതിയ ആവിഷ്‌കാരതന്ത്രങ്ങള്‍ തേടി. അങ്ങനെയാണുഅമൂര്‍ത്ത ചിത്രകലയും ഇംപ്രഷനിസവും ക്യൂബിസവുമൊക്കെ ഉണ്ടായത്. ഫോട്ടോഗ്രഫിയുടെയും ചിത്രകലയുടെയും ചരിത്രത്തില്‍ അത്തരം ചില മല്‍സരങ്ങളും അതിജീവനശ്രമങ്ങളും കൊടുക്കല്‍  വാങ്ങലുകളും കാണാം. 1950ല്‍ തന്നെ ആദ്യകാല സറിയലിസ്റ്റ്ഫോട്ടോഗ്രാഫുകള്‍ വന്നുകഴിഞ്ഞിട്ടുണ്ടെന്നു സൂസന്‍ സൊന്‍ടാഗ് പറയുന്നു.കംപ്യൂട്ടറില്‍ ഫോട്ടോഷോപ്പിന്റെയും മറ്റുംസാധ്യതകള്‍, എടുത്ത പടം എങ്ങനെയെല്ലാം വ്യത്യസ്തമായ രീതിയില്‍ആവിഷ്‌കാരവിധേയമാക്കാമെന്ന നിലയില്‍ വികസിപ്പിച്ചത് കഴിഞ്ഞ 60കളിലാണ്. മാനസികമായ അനുഭവങ്ങള്‍,അബോധതലമനസ്സിന്റെ അടരുകള്‍, ചില പ്രത്യേകതരംആശയങ്ങള്‍, ഉന്‍മാദത്തിന്റെയും ലഹരിയുടെയും അവസ്ഥകള്‍ തുടങ്ങിയ സംഗതികള്‍ആവിഷ്‌കരിക്കാന്‍ വസ്തുനിഷ്ഠമായ ചിത്രീകരണം പോരെന്നവര്‍ മനസ്സിലാക്കി.പുതിയ ചിന്തകളും ആശയങ്ങളും സങ്കേതങ്ങളുമുണ്ടായി.



ഒരുചിത്രകാരനു വസ്തു ഇല്ലാതെതന്നെആത്മാവിഷ്‌കാരം നടത്താം. എന്നാല്‍വസ്തുവിനെ പകര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പിറന്ന ഫോട്ടോഗ്രഫിക്ക് അത് ഒരുപരിമിതിയായിരുന്നു. അതിനെ മറികടക്കാനായിരുന്നു ഒരുവിഭാഗം ഫോട്ടോഗ്രാഫര്‍മാരുടെ നീക്കം. അവരുടെ ഒരു പ്രദര്‍ശനത്തിന്റെ പേരുതന്നെ ‘വസ്തുവിന്റെ അഭാവം’ എന്നായിരുന്നു. വസ്തുവിനേക്കാള്‍ പ്രധാനം പ്രകാശമാണെന്ന് അവര്‍ കണ്ടെത്തി. പരിചിതമായ വസ്തുവിനെ അപൂര്‍വമായപ്രകാശവിന്യാസംകൊണ്ട് യഥാര്‍ഥമായ പുനര്‍നിര്‍മാണത്തില്‍ നിന്നുവ്യതിചലിപ്പിക്കാനായി അവരുടെ ശ്രമം. അങ്ങനെയാണ്അമൂര്‍ത്ത ഫോട്ടോഗ്രഫിയുണ്ടാവുന്നത്. ഫോട്ടോഗ്രഫിയായാലും ചിത്രകലയായാലും പ്രേക്ഷകന്റെ കണ്ണുകള്‍ രചനയുടെ തീക്ഷ്ണമായ ഭാഗത്താണുപതിയുക. അതുകൊണ്ട് കാണുന്നവന്റെവീക്ഷണകോണും പ്രധാനമാണ്. എന്നാല്‍കണ്ണുകളോടെന്നതിനേക്കാള്‍ കാമറയോടു സംസാരിക്കുന്നതു മറ്റൊരുപ്രകൃതി ആണെന്ന് വാള്‍ട്ടര്‍ ബെഞ്ചമിന്‍ പറയുന്നു. പ്രേക്ഷകര്‍ എങ്ങനെയാണ്തന്റെ സൃഷ്ടി കാണേണ്ടതെന്ന ഫോട്ടോഗ്രാഫറുടെ തീരുമാനം നിര്‍ണായകമാണ്.നമുക്കു സുപരിചിതമായ ഒരു തെരുവ്, ഫോട്ടോഗ്രാഫറുടെ ലെന്‍സിലൂടെ കാണുമ്പോള്‍പുതിയ വൈകാരികാനുഭവമായി മാറുന്നത് അതുകൊണ്ടാണ്. അടുത്തുനിന്നു കാണുന്നതുംഅകലെനിന്നു കാണുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. സമൂഹത്തിലെ പല പ്രശസ്തവ്യക്തികളുടെയും ജീവിതം അടുത്തുനിന്നുനോക്കിക്കാണുമ്പോള്‍ ആരാധനാഭാവംകുറയുന്നതായി നമുക്കനുഭവപ്പെടുന്നു.

തിരുവണ്ണാമലൈയിലെ സൂഫിസം © ഇക്ബാൽ ഖുറേഷി 2014-2015 / പ്രൊജക്റ്റ് 365 തിരുവണ്ണാമലൈ ഫോട്ടോ ശേഖരം

അകലെനിന്നു ഹിമാലയ സാനുക്കള്‍ കാണുന്നതു പോലെയാവില്ല അടുത്തുനിന്നു കാണുമ്പോള്‍. വസ്തുവിനെ ഏറ്റവും അടുത്തുനിന്നു നോക്കിക്കാണാന്‍ ശ്രമിക്കുന്നുവെന്നതാണ് ഉദയാ ഹ്യു വിന്റെ ‘മരപരമ്പര’ യിലെ ഫോട്ടോഗ്രാഫുകളെ വ്യത്യസ്തമാക്കുന്നത്. അവയില്‍ ഫോട്ടോഷോപ്പ് പോലെയുള്ള യാതൊരു കൈകടത്തലും നടത്തുന്നില്ല. വാസ്തവത്തില്‍ അത് സമ്പർദായക ഫോട്ടോഗ്രഫി തന്നെയാണ്. പക്ഷേ, കാമറയുടെ വീക്ഷണകേന്ദ്രീകരണം ആണ് അതിനു അമൂര്‍ത്തകലയുടെ പ്രതീതി ജനിപ്പിക്കുന്നത്. സൂം, എന്‍ലാര്‍ജ്‌മെന്റ് തുടങ്ങിയ ടെക്‌നിക്കുകളാണ് ഇവിടെ ഫോട്ടോഗ്രാഫര്‍ ഉപയോഗിക്കുന്നത്. പ്രശസ്ത അബ്‌സ്ട്രാക്റ്റ് ഫോട്ടോഗ്രാഫറായറിയാന്‍ ബുഷും മരങ്ങളെ പ്രമേയമാക്കി ഒരു പരമ്പര ചെയ്തിട്ടുണ്ട്. താന്‍വളര്‍ന്ന കണക്ടികട്ടിലും സാന്റാക്രൂസ്പര്‍വത സാനുക്കളിലുമുള്ള വൃക്ഷങ്ങളെയാണ് അദ്ദേഹം പകര്‍ത്തുന്നത്. മള്‍ട്ടിപ്പിള്‍എക്‌സ്‌പോഷറിലൂടെയാണ് അവ താന്‍ നിര്‍മിച്ചതെന്നദ്ദേഹം പറയുന്നു. തന്റെകാമറയുടെ ഷട്ടര്‍ കുറേ നേരം തുറന്നിടുകയായിരുന്നത്രെ. ഓരോ എക്‌സ്‌പോഷറിലുംലെന്‍സ് തുറന്നു- ഫലമെന്തായിരിക്കുമെന്ന് ഒരു നിശ്ചയമില്ലാത്തതുകൊണ്ട്, ഒടുവില്‍ ഇമേജുകള്‍ കണ്ടപ്പോള്‍ അതിശയപ്പെട്ടുപോയി. ഇമേജുകള്‍ ഓര്‍മകള്‍പോലെ വ്യത്യസ്തമായി. പശ്ചാത്തലത്തോട് ചേര്‍ന്നുനില്‍ക്കുകയായിരുന്നു.യഥാര്‍ഥ ലോകത്തിലെന്നതു പോലെ പ്രേക്ഷകനേത്രങ്ങള്‍ ഇമേജിന്റെ ഒരുഭാഗത്തുനിന്നു മറ്റൊരു ഭാഗത്തേക്ക് റീ ഫോക്കസ് ചെയ്യേണ്ടതുണ്ടെന്നു ബുഷ്കരുതുന്നു. ‘ചില വസ്തുക്കള്‍ പ്രത്യേക അകലത്തില്‍ നിന്നാലേകാണാനാവൂ. മറ്റുചിലത് ക്ലോസപ്പായും. അതുകൊണ്ടുതന്നെഇമേജിന്റെ എല്ലാ ഭാഗങ്ങളും ഒന്നിച്ചുകാണാനാവില്ല’.



ബുഷിന്റെ മരച്ചില്ലകള്‍ വിഷാദാത്മകമായ ചിലമൂഡുകളിലേക്കു നിശ്ചയമായും നമ്മെ കൊണ്ടുപോവുന്നുണ്ട്. പ്രത്യേകിച്ച് ചാരവുംബ്രൗണിഷുമായനിറങ്ങള്‍. പഴുത്തിലകള്‍ കൊണ്ട് തന്റെസെല്‍ഫ് ഇമേജ്നിറയ്ക്കുമ്പോള്‍ അദ്ദേഹം ഒരു ഫിലോസഫറെ പോലെ സംസാരിക്കുകയാണെന്നു തോന്നും.വെറും കൗതുകം മാത്രം ജനിപ്പിക്കുന്ന ചിത്രങ്ങളുമുണ്ടക്കൂട്ടത്തില്‍.

‘ഒരുസൗന്ദര്യദര്‍ശനത്തെ ഒരിക്കലും വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല.സമയരഹിതമായ ആഴങ്ങളില്‍ നിന്നു വരുന്നവയാണവ. അതുകൊണ്ടുതന്നെ ബുഷിന്റെയും ഉദയാ ഹ്യു വിന്റെയും ഫോട്ടോരചനകളെ താര തമ്യപ്പെടുത്താന്‍ വൃഥാ ശ്രമിച്ചിട്ടുകാര്യമില്ല. ഒരു വസ്തുവിനെ രണ്ടു കലാകാരന്‍മാര്‍ ഒരേ രീതിയിലാവില്ലനോക്കിക്കാണുന്നത്.

ഉദയാ ഹ്യു വിന്റെ 26 ചിത്രങ്ങളടങ്ങുന്ന വൃക്ഷപരമ്പരയില്‍ അവസാനത്തേതു മാത്രമാണ് സാകല്യേന കാണാനാവുക. അത്വി ദൂര ദൃശ്യവുമാണ്. മറ്റുള്ളതെല്ലാം തന്നെ വൃക്ഷത്തിന്റെ ഒരു സൂക്ഷ്മ ഭാഗത്തിന്റെ വികസിത രൂപമാണ്. അത് സൂം ചെയ്തതോ എന്‍ലാര്‍ജ് ചെയ്തതോആണ്. അപ്പോഴാണ് അവയോരോന്നും ഒരു അമൂര്‍ത്ത കലാസൃഷ്ടിയായി തോന്നുന്നത്. ഓരോചിത്രത്തിനും പ്രേക്ഷകനോടു ചിലതു പറയാനുണ്ടെന്ന് അയാള്‍ കരുതുന്നു.അതുകൊണ്ടാണ് ഓരോന്നിനും ശീര്‍ഷകങ്ങള്‍ നല്‍കിയിരിക്കുന്നത്. അതിലൂടെയാണ്ആശയസംക്രമണം നടക്കുന്നത്.

ഒന്നാമത്തെ ചിത്രമായ ‘ഗര്‍ഭാശയത്തിലെ ആത്മാവ്’ ഒരുതരം അപ്പൂപ്പന്‍താടിയുടെ വിത്താണ്. ഷാര്‍ജ എയര്‍ക്രാഫ്റ്റ് മ്യൂസിയത്തില്‍ നിന്നു കിട്ടിയതാണിതെന്ന് ഉദയാ ഹ്യു പറയുന്നു. പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അത് അപരിചിതമായ ഒരു വസ്തുവായിരിക്കാം. അതുഗര്‍ഭാശയമെന്ന ആശയത്തിലേക്ക് അയാളെ കൊണ്ടുപോവുന്നുണ്ടോ എന്നതാണു പ്രശ്‌നം.സുതാര്യമായ വെളിച്ചത്തില്‍ നിഴലിനു പോലും പച്ചനിറമുള്ള ചിത്രമാണ് ബ്ലോസംഇന്‍ ദ ഷാഡോസ്. തവിട്ടു നിറത്തിലുള്ള വൃക്ഷമാണ് മറ്റൊന്നില്‍. ‘നേക്കഡ്ബാര്‍ക്ക്’ ഒരു ഗ്രീക്ക് ശില്‍പ്പത്തെ ഓര്‍മിപ്പിക്കുന്നു. എട്ടുകാലിവല ഒരുകിണറിന്റെ ആഴമാണ് ദ്യോതിപ്പിക്കുന്നത്. ‘അപരിചിതജീവിയെ നേരിടുമ്പോള്‍’ എന്ന ചിത്രമാവട്ടെ നിഴലും വെളിച്ചവും കൊണ്ടു വരച്ചതുപോലെ തോന്നും.

വയനാട്ടിലെ ചോളാ നായ്ക്കന്മാർ © അജീബ് കോമാച്ചി

മുത്തശ്ശിഎന്നു പേരിട്ട ചിത്രം പ്രകൃതിയോടുള്ള ഫോട്ടോഗ്രാഫറുടെ മനോഭാവം, ജീവിത ദര്‍ശനത്തിന്റെ ഒരടരുതന്നെ വെളിപ്പെടുത്തുന്നുണ്ട്. സാധാരണ പ്രേക്ഷകന്അത് ഒരു സുവര്‍ണാംഗിയുടെ സുന്ദര സ്തനങ്ങളാണ്. എന്നാല്‍ മുത്തശ്ശി എന്നപേരിലൂടെ സ്ത്രീത്വത്തോടുള്ള ആദരവായി അനുഭവപ്പെടുന്നു. ഇങ്ങനെ യാണുദൃശ്യങ്ങള്‍ ആശയങ്ങളായി പരിവര്‍ത്തനപ്പെടുന്നത്.

ചിതലിന്റെയും കുതിരയുടെയും മനുഷ്യനഖങ്ങളുടെയും ആനയുടെയുമൊക്കെ രൂപഭാവങ്ങളുള്ള ഇമേജുകളുണ്ട്. ചകിതമായ മനുഷ്യമുഖമാണ്മറ്റൊന്നില്‍. ‘സീയിങ് ഗ്രേറ്റര്‍എയ്പ്‌സ്’ കണ്ടപ്പോള്‍ തുഷാരഗിരിയില്‍ കണ്ട ഉള്ളു പൊള്ളയായ മരത്തെഓര്‍ത്തുപോയി. അതിനുള്ളില്‍ കയറി നിന്നപ്പോള്‍ ആകാശം കാണാന്‍ കഴിഞ്ഞു.മരിച്ചിട്ടില്ലാത്ത ഒരു ജീവിക്ക്, അതു മരമായാല്‍ പോലും ഉള്ളില്ലാതെജീവിക്കാന്‍ കഴിയുന്നതെങ്ങനെയെന്നതിന്സയന്റിസ്റ്റുകളുടെ പക്കല്‍ ഉത്തരംഉണ്ടായിരിക്കാം. എങ്കിലും അതൊരു പ്രഹേളിക പോലെ വിസ്മയകരമായി തോന്നി.



ഇങ്ങനെ വൃക്ഷചര്‍മങ്ങളുടെ സൂക്ഷ്മതലങ്ങളിലൂടെയാണ്  ഉദയാ ഹ്യു  വിന്റെ കാമറ സഞ്ചരിക്കുന്നത്. ഫോട്ടോയെടുക്കുക എന്നതില്‍ കവിഞ്ഞസൃഷ്ടികര്‍മമൊന്നുമയാള്‍ ചെയ്യുന്നില്ല. വെറും തിരഞ്ഞെടുപ്പ് മാത്രം.പ്രകൃതിയുടെ ചില ഭാവങ്ങള്‍ തിരഞ്ഞെടുത്തവതരിപ്പിക്കുന്നു. കണ്ടെത്തുക എന്നതിലുമുണ്ട് ഒരു സൃഷ്ടികര്‍മമെന്ന് ഇവ ഓര്‍മപ്പെടുത്തുന്നു.വൃദ്ധിക്ഷയങ്ങളിലൂടെ മരങ്ങളില്ലാതായിക്കൊണ്ടിരിക്കുന്നു. ഈ പരമ്പരയിലെ ചിത്രങ്ങളുടെ നൈരന്തര്യത്തിലൂടെയും അതു പ്രേക്ഷകനനുഭവപ്പെടുമെന്ന് ഉദയഭാനു പ്രതീക്ഷിക്കുന്നു.

വയനാട്ടിലെ ചോളാ നായ്ക്കന്മാർ © അജീബ് കോമാച്ചി
Jamal Kochangadi

ജമാൽ കൊച്ചങ്ങാടി പശ്ചിമ കൊച്ചിയിൽ ജന്മം കൊണ്ട സാഹിത്യകാരന്മാരിൽ ഏറ്റവും പ്രധാനിയാണ് ജമാൽ  കൊച്ചങ്ങാടി.കഥകൾ, ലേഖനങ്ങൾ, നാടകം, സിനിമാ ഗാനങ്ങൾ തുടങ്ങിയ നിരവധി മേഖലകളിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട് പ്രമുഖ വർത്തമാന പത്രങ്ങളുടെയും ,വാർഷിക – വിശേഷാൽ പതിപ്പുകളുടെയും അമരക്കാരനായി കഴിഞ്ഞ കാൽ   നൂറ്റാണ്ടിലേറെ കാലമായി പ്രവർത്തിച്ചു വരുന്ന ജമാൽ കൊച്ചങ്ങാടി മലയാള സാഹിത്യത്തിന് അനേകം പ്രതിഭകളെ പരിചയപ്പെടുത്തിയിട്ടുള്ള ബഹു മാന്യനായ  പത്രാധിപരാണ്.



Published on February 12, 2017

Share

Home » Portfolio » Authors » Jamal Kochangadi » സെല്ഫി കാലത്തെ പടമെടുപ്പുകള്‍

Related Articles

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി

2021-09-28T14:39:41+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-09-28T14:40:57+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.